മഹാത്മാഗാന്ധി സർവകലാശാല ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ ഒന്നിന് പുനരാരംഭിക്കും

Web Desk

കോട്ടയം

Posted on May 26, 2020, 6:22 pm

കോവിഡ് 19 വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച മഹാത്മാഗാന്ധി സർവകലാശാല ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ ഒന്നിന് പുനരാരംഭിക്കാൻ  തീരുമാനിച്ചു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ജൂൺ 1,3,5,6 തീയതികളിലായി ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പൂർത്തീകരിക്കും.

ലോക്ഡൗൺ മൂലം മറ്റു ജില്ലകളിൽ അകപ്പെട്ട വിദ്യാർഥികൾക്ക് നിലവിൽ താമസിക്കുന്ന ജില്ലയിൽ പരീക്ഷയെഴുതുന്നതിന് രജിസ്‌ട്രേഷൻ പൂർത്തീകരിച്ചിരുന്നു. രജിസ്റ്റർ ചെയ്തവർക്ക് നിലവിൽ താമസിക്കുന്ന ജില്ലയിലെ പരീക്ഷകേന്ദ്രത്തിൽ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കും. ജൂൺ 8,9,10 തീയതികളിൽ പ്രാക്ടിക്കൽ പരീക്ഷകൾ അതത് കോളജുകളിൽ നടക്കും. പ്രൊജക്ട്, വൈവ എന്നിവ ഒരു ദിവസം കൊണ്ട് അതത് കേന്ദ്രങ്ങളിൽ പൂർത്തീകരിക്കും. ജൂൺ 12ന് പ്രാക്ടിക്കൽ പരീക്ഷകളുടെ മാർക്ക് സർവകലാശാലയ്ക്കു നൽകണം. കോവിഡ് 19 വ്യാപന സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഇത്തവണ എക്‌സ്‌റ്റേണൽ എക്‌സാമിനർമാരെ നിയമിക്കില്ല. അതത് കോളജിലെ അധ്യാപകർക്കാണ് ചുമതല. ജൂൺ 11 മുതൽ ഹോംവാല്യുവേഷൻ രീതിയിൽ മൂല്യനിർണയം ആരംഭിക്കും.

Eng­lish Sum­ma­ry: MG uni­ver­si­ty exams resume from june 6