എംജി സർവകലാശാല; മൂന്നാം വർഷ ബി.പി.ടി.പരീക്ഷകൾ ഫെബ്രുവരി ഏഴുമുതൽ ആരംഭിക്കും

Web Desk
Posted on January 20, 2020, 7:19 pm

പരീക്ഷ തീയതി

മൂന്നാം വർഷ ബി.പി.ടി. (2016 അഡ്മിഷൻ റഗുലർ/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി ഏഴുമുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 22 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ മൂന്നും ഒന്നും സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (4 പി.എം. — 9 പി.എം.) സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ഫെബ്രുവരി ഏഴ്, 10 തീയതികളിൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 22 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

നാലാം വർഷ ബി.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി റഗുലർ (2015 അഡ്മിഷൻ) പരീക്ഷകൾ ഫെബ്രുവരി അഞ്ചുമുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 22 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

2019 നവംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ. (പുതിയ സ്‌കീം — 2017 അഡ്മിഷൻ റഗുലർ)/ഡി.ഡി.എം.സി.എ. (2014–2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 27 മുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

2019 ഡിസംബറിൽ നടന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്‌സി. (2018 അഡ്മിഷൻ റഗുലർ/2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) — അഫിലിയേറ്റഡ് കോളേജുകളും ഡിപ്പാർട്ട്‌മെന്റുകളും, 2016 അഡ്മിഷൻ സപ്ലിമെന്ററി (ഡിപ്പാർട്ട്‌മെന്റ് മാത്രം) പ്രാക്ടിക്കൽ പരീക്ഷ ജനുവരി 30, 31 തീയതികളിൽ ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളേജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് എന്നിവിടങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷ ഫലം

2019 നവംബറിൽ കെ.എൻ. രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിംഗ് ആന്റ് സെന്റർ‑സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.