Web Desk

തിരുവനന്തപുരം

January 26, 2021, 5:48 pm

കർഷക പ്രക്ഷോഭം; ഉന്നതതല യോഗം വിളിച്ച് കേന്ദ്ര സർക്കാർ

Janayugom Online

രാജ്യതലസ്ഥാനത്ത് കർഷക പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ ഉന്നത തല യോഗം വിളിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ ആരാഞ്ഞു.

ഡൽഹിയുടെ പലഭാഗത്തെയും ഇന്റർനെറ്റ് വിച്ഛേദിച്ചു. റോഡുകൾ അടയ്ക്കുകയും ചെയ്തിരിക്കുകയാണ്. അർദ്ധസൈനിക വിഭാഗങ്ങളോട് സജ്ജരായിരിക്കാൻ നിർദേസം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ രംഗത്തിറങ്ങേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു.

രാവിലെ സിംഘു അതിർത്തിയിലും തിക്രി അതിർത്തിയിലും ബാരിക്കേഡ് തകർത്ത് സമരക്കാർ പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നു. ഗാസിപ്പൂരിലും പിന്നീട് സംഘർഷം ഉണ്ടായി. ബാരിക്കേഡ് നീക്കി കർഷകർ മുന്നോട്ട് നീങ്ങിയപ്പോൾ പൊലീസ് തടഞ്ഞതാണ് കാരണം. പ്രതിഷേധത്തിനിടെ പൊലീസ് നടപടിയിൽ രണ്ട് കർഷകർ മരിച്ചതായാണ് റിപ്പോർട്ട്. വെടിവയ്പ്പിലാണ് ഒരാൾ മരിച്ചതെന്ന് കർഷകർ പറഞ്ഞു. മൃതദേഹം പൊലീസ് കൊണ്ടുപോയതായും ബന്ധുക്കളും കർഷകരും പറഞ്ഞു.

ENGLISH SUMMARY: MHA CALLS HIGH LEVEL MEETING

YOU MAY ALSO LIKE THIS VIDEO