സൈനിക കാന്റീനുകളില്‍ നിന്ന് സ്വദേശി ഉല്പന്നങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം തത്ക്കാലം ഉപേക്ഷിച്ചു

Web Desk

ന്യൂഡല്‍ഹി:

Posted on June 01, 2020, 8:25 pm

വിദേശവസ്തുക്കളുടെ പട്ടികയില്‍ പെടുത്തി ആയിരത്തിലേറെ സ്വദേശി ഉല്പന്നങ്ങളെ സൈനിക കാന്റീനുകളില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ തത്ക്കാലം വേണ്ടെന്ന് വച്ചു. അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കാന്റീനുകളില്‍ ഏറ്റവും അധികം ആവശ്യക്കാരുണ്ടായിരുന്ന വസ്തുക്കളെയാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ അത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു.

വിദേശ ഉല്പന്നങ്ങളുടെ പുതുക്കിയ പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കാന്റീനുകള്‍ വഴി സ്വദേശി ഉല്പന്നങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ എന്ന് കഴി‍ഞ്ഞ മാസം പതിമൂന്നിനാണ് ഉത്തരവിറക്കിയത്. ഇതേ തുടര്‍ന്ന് എഴുപതോളം കമ്പനികളുടെ 1,026 ഉല്പന്നങ്ങളെയാണ് വിദേശ വസ്തുക്കളുടെ കൂട്ടത്തില്‍ പെടുത്തി കാന്റീനുകളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ തയാറാക്കിയ പട്ടികയില്‍ കടന്നുകൂടിയത് ഇന്ത്യന്‍ ഉല്പന്നങ്ങളാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് പട്ടിക പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.ഡാബര്‍, വിഐപി ഇന്‍ഡസ്ട്രീസ്, യൂറേക്ക ഫോബ്സ്, ജാക്വാര്‍, നെസ്‌ലെ, എച്ച്‌യുഎല്‍ തുടങ്ങിയ കമ്പനികളുടെ ഉല്പന്നങ്ങളാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ENGLISH SUMMARY: MHA puts on hold list of non-Swadeshi items for CAPF can­teens

YOU MAY ALSO LIKE THIS VIDEO