June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; ഇരുപത്തൊന്നുകാരിക്കെതിരെ കേസ്

By Janayugom Webdesk
December 30, 2019

മൂന്നാർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്ക്‌ എതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. തമിഴ്നാട് സ്വദേശിനിയായ ഇരുപത്തൊന്നുകാരിക്കെതിരെയാണ് പോക്സോ നിയമപ്രകാരം മൂന്നാർ പോലീസ് കേസെടുത്തത്. ലക്ഷ്മി സ്വദേശിയായ പതിനഞ്ചുവയസ്സുകാരനെയാണ് ബന്ധുവായ യുവതി പീഡിപ്പിച്ചത്.

തമിഴ്നാട്ടിൽനിന്ന് ഒരാഴ്ച മുൻപാണ് യുവതി ആൺകുട്ടിയുടെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം കുട്ടിയുടെ രഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അച്ഛനമ്മമാർ ചിത്തിരപുരത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. ഡോക്ടർ വിവരമറിയിച്ചതിനെത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. യുവതിയ്ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Eng­lish Sum­ma­ry: minor boy sex­u­al­ly abused by 21 years old young women.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.