May 28, 2023 Sunday

Related news

May 28, 2023
May 27, 2023
May 26, 2023
May 26, 2023
May 25, 2023
May 25, 2023
May 25, 2023
May 25, 2023
May 24, 2023
May 23, 2023

ബൈക്ക് അപകടം: മണിക്കൂറുകൾ റോഡിൽ കിടന്ന പൊലീസുകാരന് ദാരുണാന്ത്യം!

Janayugom Webdesk
January 2, 2020 9:31 am

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ ജനമൈത്രി പൊലീസിന് ദാരുണാന്ത്യം. ഡ്യൂട്ടി കഴിഞ്ഞു അർധരാത്രി വീട്ടിലേക്കു മടങ്ങവെ ബൈക്ക് അപകടത്തിൽപ്പെട്ട് റോഡരികിൽ മണിക്കൂറുകൾ കിടന്ന വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പറണ്ടോട് കീഴ്പാലൂർ കോളനിയിൽ എസ്. സന്തോഷ് കുമാറാണ്(42) രക്തം വാർന്ന് മരിച്ചത്. രാവിലെ റബ്ബർ ടാപ്പിങ്ങിനു പോയ തൊഴിലാളികൾ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയിലെത്തിക്കുമ്പൊഴും ജീവനുണ്ടായിരുന്നുവെങ്കിലും വൈകാതെ മരിച്ചു.

ഒരു മണിക്കു പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് പത്തുകിലോമീറ്റർ അകലെയുള്ള വീട്ടിലേക്കുള്ള യാത്രയിൽ നാലു കിലോമീറ്റർ പിന്നിട്ടപ്പോഴാണ് അപകടം. ദർപ്പ പാലത്തിനു സമീപം കൊടും വളവിൽ ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം. ഡ്യൂട്ടിക്കു ശേഷം രാവിലെ മാത്രമേ വീട്ടിലെത്തു എന്ന് അറിയിച്ചിരുന്നതിനാൽ വീട്ടുകാരും രാത്രി അന്വേഷിച്ചിരുന്നില്ല. പക്ഷേ സന്തോഷ് രാത്രി തന്നെ പുറപ്പെടുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. ശ്രീജയാണ് ഭാര്യ. മക്കൾ ദേവിക, ഭൂമിക,ശ്രീക്കുട്ടൻ. മൃതദേഹം വിതുര പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിനു വച്ച ശേഷം വീട്ടു വളപ്പിൽ സംസ്കരിച്ചു.

you may also like this video

Eng­lish summary:midnight bike acci­dent police offi­cer died late in treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.