ഗുജറാത്തിലെ വ്യവസായ നഗരമായ സൂറത്തിൽ അതിഥി തൊഴിലാളികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. സ്വന്തം നാടുകളിലെയ്ക്ക് തിരികെ പോകണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ തൊഴിലാളികളാണ് പോലീസുമായി ഏറ്റുമുട്ടിയത്. അതിഥി തൊഴിലാളികൾ പോലീസിന് നേരെ കല്ലെറിഞ്ഞു. തൊഴിലാളികളെ പിരിച്ചു വിടാൻ വേണ്ടി പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പൊലീസും അതിഥി തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടുന്ന നാലാമത്തെ സംഭവമാണ് സൂറത്തിൽ റിപ്പോർട്ട് ചെയ്തതത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ENGLISH SUMMARY: migrant labours and police clash each other in Gujarat
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.