കഞ്ചിക്കോട് മൂന്ന് അതിഥി തൊഴിലാളികള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

Web Desk

പാലക്കാട്

Posted on August 04, 2020, 8:25 am

പാലക്കാട് കഞ്ചിക്കോട് മൂന്ന് അതിഥി തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ പി എസ് പാണ്ഡു സ്വദേശികളായ അരവിന്ദ് കുമാര്‍, ഹരിയോം കുനാല്‍, കനായി വിശ്വകര്‍മ എന്നിവരാണ് മരിച്ചത്.

ഹരിയോം കുനാല്‍ മരിച്ച നിലയിലും ബാക്കി രണ്ടു പേര്‍ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കഞ്ചിക്കോട് ഐഐടിക്ക് സമീപമുളള ട്രാക്കില്‍ തിങ്കളാഴ്ച രാത്രി 10.30ടെയാണ് ഇവരെ കണ്ടെത്തിയത്.

സംഭവം കൊലപാതകം ആണെന്ന് ആരോപിച്ച് ഇവരുടെ സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോവാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു. അഗ്നിരക്ഷാ സേനയുടെ ആംബുലൻസും തൊഴിലാളികള്‍ അടിച്ച് തകര്‍ത്തു. ആറ് അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ENGLISH SUMMARY: MIGRANT LABOURS DIED IN KANCHICODE

YOU MAY ALSO LIKE THIS VIDEO