Web Desk

കൊല്‍ക്കത്ത

June 11, 2020, 7:06 pm

‘കേരളത്തില്‍ എനിക്ക് 800 രൂപ കൂലി ലഭിക്കുന്നു, അതേ ജോലിക്ക് ഇവിടെ 200 രൂപയും’; ജോലി സ്ഥലത്തേക്ക് തിരികെ വരാൻ കോവിഡ് ഫ്രീ സര്‍ട്ടിഫിക്കറ്റിനായി ബംഗാളില്‍ ക്യൂ

Janayugom Online

ഇതര സംസ്ഥനങ്ങളിൽ ജോലി ചെയ്യുന്ന ബംഗാളിലെ തൊഴിലാളികൾ ജോലി സ്ഥലത്തേക്ക് തിരിച്ചു പോകണമെന്നാവശ്യപ്പെട്ട് രംഗത്ത്. മറ്റു സംസ്ഥാനങ്ങളിൽ ജോലിക്ക് പോകുവാൻ വേണ്ടി കോവിഡ് ഫ്രീ സർട്ടിഫിക്കറ്റിനായി തൊഴിലാളികൾ സർക്കാർ ഹെൽത്ത് സെന്ററുകളിൽ എത്തി.

സർട്ടിഫിക്കറ്റിനായി ആയിരങ്ങളാണ് എത്തുന്നതെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. മുർഷിദാബാദ് ജില്ലയിലെ തൊഴിലാളികളാണ് ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. കേരളത്തിലടക്കം ലക്ഷക്കണക്കിന് ബംഗാൾ സ്വദേശികളാണ് ജോലി ചെയുന്നത്. ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

‘കേരളത്തിൽ എനിക്ക് 800 രൂപ ദിവസ കൂലി ലഭിക്കുമായിരുന്നു. ഇവിടെ അതേ ജോലിക്ക് 200 രൂപയാണ് ലഭിക്കുന്നത്. എത്രയും വേഗം തിരിച്ചു ഇവിടെയെത്തണം’- ഹാക്കിംപുരയിലെ ജെഫിക്കൂർ ഷെയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലേക്ക് മടങ്ങി വരണമെന്ന് നിരവധി തൊഴിലാളികൾ ആവശ്യപെടുന്നുണ്ട്.

ഇതര സംസ്ഥാങ്ങളിലെ തൊഴിലുടമകൾ തങ്ങളെ തിരിച്ചു കൊണ്ട് പോകാൻ തയ്യാറാണെന്നും കോവിഡ് ഫ്രീ സർട്ടിഫിക്കറ്റ് നൽകണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. ഹോം ക്വാറന്റെെൻ പൂർത്തിയാക്കി രോഗലക്ഷണം ഇല്ലാത്തവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്നും ആരോഗ്യ വിഭാഗം അധികൃതർ വ്യക്തമാക്കി.

ENGLISH SUMMARY: migrant labors in ben­gal want covid free cer­tifi­cate for go back to work place

YOU MAY ALSO LIKE THIS VIDEO