ലോക്ക് ഡൗണിനെ തുടർന്ന് ബംഗളുരുവില്‍ നിന്നും ആന്ധ്രയിലെ തന്‍റെ വീട്ടിലേക്ക് നടന്നുപോയ യുവാവ് അമിതമായ തളര്‍ച്ച കാരണം മരിച്ചു. ബെംഗളുരുവില്‍ നിന്ന് 100 കിലോമീറ്ററോളം നടന്നാണ് ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലുള്ള മിട്ടാപ്പള്ളേ എന്ന തന്റെ ഗ്രാമത്തിലെത്തിയത്. ആന്ധ്രയിൽ ജോലിനോക്കിയിരുന്ന ഹരിപ്രസാദ് എന്ന 26കാരണ് ലോക്ക് ഡൗണിനെ തുടർന്ന് ജീവിക്കാൻ വകയില്ലാത്ത അവസ്ഥയായതോടെ കിലോമീറ്ററുകളോളം നടന്ന് നാട്ടിലെത്തിയത്. നാട്ടിലെത്തി ഒരു ദിവസം പിന്നിട്ടപ്പോള്‍ത്തന്നെ ദേഹാസ്വസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹരിപ്രസാദിന്‍റെ മരണവിവരം അറിഞ്ഞ നാട്ടുകാര്‍ അയാളുടെ ശരീരം ഗ്രാമത്തില്‍ അടക്കം ചെയ്യാന്‍ സമ്മതിച്ചില്ല. ഈ വിവരങ്ങള്‍ അറിഞ്ഞ ആരോഗ്യ പ്രവര്‍ത്തകര്‍ ഹരിപ്രസാദില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അതിന് ശേഷമാണ് നാട്ടില്‍ത്തന്നെ മൃതദേഹം അടക്കം ചെയ്യാന്‍ നാട്ടുകാര്‍ സമ്മതിച്ചത്. ആന്ധ്രയിൽ ഇതുവരെ 1403 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ മാത്രം 71 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 31 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
English Summary: Migrant worker collapses and dies after walking from bengaluru to his home in andhra
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.