അതിഥി തൊഴിലാളികളുടെ മടക്കയാത്രയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോവും വീട്ടിലെത്താന്‍ ശ്രമിക്കുന്നതിനിടെ മരണപ്പെടുന്ന നിരവധി ആളുകളുടെ വാര്‍ത്തകളാണ് പുറത്തു വരുന്നത്. സൈക്കിളില്‍ 350 കിലോമീറ്റര്‍ യാത്ര ചെയ്ത 50കാരന്റെ മരണ വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ പുറത്തു വരുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് സൈക്കിളില്‍ സ്വന്തം സംസ്ഥാനമായ ഉത്തര്‍പ്രദേശിലേക്ക് തിരിച്ച കുടിയേറ്റ തൊഴിലാളി തബ്‌രക് അന്‍സാരി എന്നയാളാണ് മരിച്ചത്.
മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ നിന്ന് രണ്ട് ദിവസം മുമ്പ് മറ്റ് പത്ത് തൊഴിലാളികള്‍ക്കൊപ്പമാണ് ഇയാള്‍ യാത്ര തിരിച്ചത്. ഭിവണ്ടിയിലെ പവര്‍ലൂം യൂണിറ്റില്‍ തൊഴില്‍ ചെയ്തുവന്നിരുന്നവര്‍ക്ക് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ തയ്യാറായത്. മറ്റ് യാത്രാ സൗര്യമില്ലാത്തതിനാല്‍ നടന്നും സൈക്കിളിലുമൊക്കെയായിരുന്നു പലരുടെയും യാത്ര. മഹാരാജ്ഗഞ്ചിലേയ്ക്കാണ് ഇവര്‍ സൈക്കളില്‍ മടങ്ങാന്‍ തീരുമാനിച്ചത്. പക്ഷേ 350 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തബ്‌രക്കിന് തലകറക്കം ഉണ്ടാവുകയും സൈക്കളില്‍ നിന്ന് റോഡിലേയ്ക്ക് വീണു ഉടന്‍ മരിക്കുകയുമായിരുന്നെന്ന് ഒപ്പം യാത്ര ചെയ്തവര്‍ പറയുന്നു.
നിര്‍ജ്ജലീകരണത്തോടൊപ്പം അമിതമായ ക്ഷീണവും ചൂടും മരണത്തിന് കാരണമാകാമെന്ന് പോലീസ് പറഞ്ഞു. എങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ മരണകാരണം നിര്‍ണ്ണയിക്കാന്‍ കഴിയൂ. കഴിഞ്ഞ ദിവസങ്ങളിലും വിവിധ സംസ്ഥാനങ്ങളില്‍ സമാനരീതിയിലുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
English Summary: Migrant worker dies mid way after cycle ride
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.