October 6, 2022 Thursday

അതിഥി തൊഴിലാളി അടക്കം ഒന്‍പത് പേരെ വാറ്റ് ചാരായ നിര്‍മ്മാണത്തിനിടെ കമ്പംമെട്ട് പൊലീസ് പിടികൂടി

Janayugom Webdesk
നെടുങ്കണ്ടം
May 16, 2020 8:09 pm

വാടക വിട്ടില്‍ വാറ്റ് ചാരായ നിര്‍മ്മാണം നടത്തിയ ഒരു അതിഥി തൊഴിലാളി അടക്കം ഒന്‍പത് പേരെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് ലിറ്റര്‍ വാറ്റു ചാരായവും 40 ലിറ്റര്‍ കോടയും ഇവര്‍ താമസിച്ചിരുന്ന കുഴിത്തൊളു, ചേറ്റുകുഴിയിലെ വീട്ടില്‍ നിന്നും കണ്ടെടുത്തു.

കൊച്ചുതോവാള സ്വദേശികളായ ആനിമുട്ടില്‍ ഷൈജു (41), പുറഞ്ചിറയില്‍ മഞ്ചേഷ്, പേഴുംകാട്ടില്‍ ജോസ് ്, ഇളംതുരുത്തിയില്‍ സണ്ണി, ഉപ്പുകണ്ടം പുലിക്കല്ലില്‍ വീട്ടില്‍ ബിജോയ്, ഇരട്ടയാര്‍ ഐക്കരകുന്നേല്‍ ജിതിന്‍, കൊച്ചറ സ്വദേശികളായ പ്ലാമൂട്ടില്‍ സജി, കൂടത്തിങ്കല്‍ സുന്‍ജിത്ത്, ജാര്‍ഘണ്ട് സ്വദേശി റോബിന്‍ എന്നിവരെയാണ് പിടികൂടിയത്.

കമ്പംമെട്ട് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിനെ തുടര്‍ന്നാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് സ്ഥലത്തെത്തിയത്. വാടക വീട്ടില്‍ താമസിച്ചിരുന്ന ഒന്‍പത് പേരെയാണ് പിടികൂടിയത്. വാറ്റുപകരണങ്ങളും ബേലോറോ ജീപ്പ്, ബുള്ളറ്റ്, കാറ് എന്നി വാഹനങ്ങളും പിടികൂടി. എസ്‌ഐ ഹരിദാസ് എഎസ്‌ഐ ജിജിമോന്‍, സിപിഓമാരായ ബൈജു, അന്‍ഷാജ്, ജോസഫ്  തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Eng­lish Sum­ma­ry: Nine men, includ­ing a guest work­er, were arrest­ed by police dur­ing con­struc­tion of VAT spyware

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.