വ്യവസ്ഥകൾക്ക് വിധേയമായി കുടിയേറ്റ തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുപോകാനുള്ള വഴിയൊരുങ്ങുന്നു. ഈ മാസം നാലാം തീയതിക്ക് ശേഷം വിവിധ സ്ഥലങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കുമെന്നും ഈ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് തിരികെ പോകാൻ കഴിയുമെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ മാർഗനിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിക്കും. ആദ്യം കൊറോണ രോഗം ബാധിച്ചിട്ടില്ലെന്ന സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കണം.
രോഗബാധയില്ലാത്ത തൊഴിലാളികളെ സ്വന്തം നാടുകളിലേയ്ക്ക് തിരികെ പോകാൻ അനുവദിക്കും. സ്വന്തം നാട്ടിലെത്തിയാൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇപ്പോൾ ബസുകളാണ് യാത്രകൾക്കായി അനുവദിച്ചിട്ടുള്ളത്. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ബസ് അണുവിമുക്തമാക്കണം. സമ്പർക്ക അകലം പാലിച്ചുള്ള യാത്രാ സംവിധാനങ്ങൾ ഒരുക്കണം. ഇത് ഉറപ്പാക്കുന്ന ചുമതല സംസ്ഥാന സർക്കാരിനാണ്. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന് പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. സ്വന്തം നാട്ടിലേക്ക് പോകുന്ന തൊഴിലാളികൾ ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളിലുണ്ട്.
ENGLISH SUMMARY: migrant workers can way back to their home
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.