നിരോധനാജ്ഞ മറികടന്ന് പായിപ്പാട് അതിഥി തൊഴിലാളികള്‍ സംഘടിച്ചത് ആസൂത്രിതമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. പ്രതിഷേധം ആസൂത്രിതമെന്ന നിഗമനത്തെ തുടര്‍ന്ന് പൊലീസ് സോഷ്യല്‍മീഡിയ നിരീക്ഷിക്കുകയാണ്. നാട്ടിലേയ്ക്ക് പോകാൻ വാഹനം ഏര്‍പ്പാടക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ കൂട്ടത്തോടെ ദേശീയപാതയിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
താമസവും ഭക്ഷണവും ജില്ലാ ഭരണകൂടം ഉറപ്പുവരുത്തിയിരുന്നു, ഇപ്പോള്‍ ഇവര്‍ ആവശ്യപ്പെടുന്നത് നാട്ടിലേക്ക് പോകാനുള്ള സൗകര്യമാണ്. ഈ സംഘടിത നീക്കത്തിനു പിന്നില്‍ ബോധപൂര്‍വമായ ശ്രമം നടന്നതായി സംശയമുണ്ടെന്ന് മന്ത്രി പി. തിലോത്തമന്‍ വ്യകത്മാക്കി. ഇതര സംസ്ഥാനക്കാരുടെ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് കേരളം അവശ്യപ്പെട്ടിരുന്നു.
അതിഥി തൊഴിലാളികൾക്ക് ബോധവത്കരണവും നൽകി. തൊഴിലാളികള്‍ക്ക് ഭക്ഷണവും ശമ്പളവും ഉറപ്പ് വരുത്തണമെന്ന് കേന്ദ്രസർക്കാർ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവില്‍ നില്‍ക്കുന്നിടങ്ങളില്‍ നിന്ന് തൊഴിലാളികളോട് ഒഴിയാൻ നിർദ്ദേശിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. പലായനം അനുവദിക്കരുതെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
English Summary:payippad migrant workers protest followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.