Web Desk

കാബൂള്‍:

March 20, 2020, 10:30 pm

അഫ്ഗാനിൽ ഭീകരാക്രമണം: 27 സൈനികർ കൊല്ലപ്പെട്ടു

Janayugom Online

അഫ്ഗാനിസ്താനില്‍ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം. 27 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചു. എന്നാല്‍ താലിബാന്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല, അമേരിക്കയും താലിബാനും തമ്മില്‍ അടുത്തിടെ സമാധാന കരാര്‍ ഒപ്പുവച്ചിരുന്നു. ഇതിന് ശേഷം നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്.ആക്രമണം കുറയ്ക്കുന്നതിന് പകരമായി അമേരിക്കയുടേത് ഉള്‍പ്പെടെയുള്ള വിദേശ സൈനികര്‍ അഫ്ഗാന്‍ വിട്ടുപോകണമെന്നാണ് കഴിഞ്ഞമാസം ഒപ്പുവച്ച സമാധാന കരാറിന്റെ കാതല്‍. അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ചര്‍ച്ചകള്‍ ആരംഭിക്കാമെന്നും താലിബാന്‍ സമ്മതിച്ചിരുന്നു. തടുവുകാരെ മോചിപ്പിക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. തെക്കന്‍ പ്രവിശ്യയായ സാബൂളിലെ സൈനിക കേന്ദ്രത്തിലാണ് താലിബാന്റെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം തുടങ്ങിയ ആക്രമണം വെള്ളിയാഴ്ച രാവിലെ വരെ തുടര്‍ന്നുവെന്ന് പ്രവിശ്യാ സമിതി അംഗം ഹാജി അത്ജാന്‍ ഹഖ് ബയാന്‍ പറഞ്ഞു.

ENGLISH SUMMARY: mil­i­tant attack in Afghanistan

YOU MAY ALSO LIKE THIS VIDEO