തീവ്രവാദ ആക്രമണം; പിഡിപി നേതാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

Web Desk
Posted on July 19, 2019, 5:14 pm

ശ്രീനഗര്‍: ശ്രീനഗറിലെ അനന്ത്‌നാഗ് ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പിഡിപി നേതാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പിഡിപി നേതാവ് സജദ് മുഫ്തിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ ഫറൂഖ് അഹ്മദാണ് കൊല്ലപ്പെട്ടത്. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ബന്ധുവാണ് ഫറൂഖ്. വെള്ളിയാഴ്ച പിതാവിനൊപ്പം പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് പോയതാണ് ഫറൂഖ്. പള്ളിക്കുവെളിയില്‍ നില്‍ക്കവെ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. നെഞ്ചിന് വെടിയേറ്റ ഫറൂഖിനെ ഉടന്‍തന്നെ ബേജിഭേരയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.