Saturday
16 Feb 2019

സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു; നാല് സൈനികര്‍ക്ക് ദാരുണാന്ത്യം

By: Web Desk | Tuesday 12 February 2019 9:37 AM IST

ഇസ്താംബുള്‍: സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് സൈനികര്‍ക്ക് ദാരുണാന്ത്യം. തുര്‍ക്കിയിലെ ഇസ്താംബുളില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. ജനവാസമേഖലയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതിനെത്തുടര്‍ന്ന് അഗ്‌നിശമനസേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. കൂടുതല്‍ വിവരം ലഭ്യമല്ല.