7 December 2024, Saturday
KSFE Galaxy Chits Banner 2

മിലിട്ടറി ഫോട്ടോ അവാര്‍ഡ്: ജനയുഗം ഫോട്ടോഗ്രാഫര്‍ വി എന്‍ കൃഷ്ണപ്രകാശ് ജൂറി പുരസ്കാരത്തിന് അര്‍ഹനായി

Janayugom Webdesk
കൊച്ചി
November 28, 2021 7:59 pm

മിലിട്ടറി ഫോട്ടോ പ്രദര്‍ശനത്തിന്റെ പതിനൊന്നാം പതിപ്പിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മിലിട്ടറി ഫോട്ടോ അവാര്‍ഡില്‍ ജനയുഗം ഫോട്ടോഗ്രാഫര്‍ വി എന്‍ കൃഷ്ണപ്രകാശ് പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹനായി. ഇടപ്പള്ളി ലുലു മാള്‍ ഫോട്ടോ എക്‌സിബിഷന്‍ വേദിയില്‍ നടന്ന ചടങ്ങില്‍ ദക്ഷിണ നാവികസേനാ ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ്ജ് സർട്ടിഫിക്കറ്റും ഫലകവും ക്യാഷ് പ്രൈസും അടങ്ങിയ പുരസ്‌കാരം സമ്മാനിച്ചു. ഇമ്മാനുവല്‍ കര്‍ഭരി (ദി ഹിന്ദു), സമീര്‍ എ അഹമ്മദ് (മലയാള മനോരമ), സഞ്ജയ് ഹദ്കര്‍ (ടൈംസ് ഓഫ് ഇന്ത്യ) എന്നിവര്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍. എറണാകുളം പ്രസ് ക്ലബ്ബും ദക്ഷിണ നാവികസേനയും സംയുക്തമായാണ് ദേശീയ മിലിട്ടറി ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രതിരോധ സേനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 39 പത്ര ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ 97 ഫോട്ടോകളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. 30 അംഗ നേവി ബാന്‍ഡിന്റ സംഗീത നിശയും സമാപനദിനം അരങ്ങേറി.

അവാര്‍ഡിന് അര്‍ഹമായ ചിത്രം:

Eng­lish Sum­ma­ry: Mil­i­tary Pho­to Award: Janayugam Pho­tog­ra­ph­er VN Krish­naprakash Wins Jury Award
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.