17 June 2024, Monday

Related news

June 12, 2024
June 12, 2024
June 12, 2024
June 12, 2024
June 12, 2024
June 12, 2024
June 10, 2024
June 10, 2024
June 9, 2024
June 7, 2024

ഭഗവത് ഗീതയും അര്‍ത്ഥശാസ്ത്രവും സൈനിക പരിശീലനത്തില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 3, 2021 8:49 pm

സെെനിക പരിശീലന കരിക്കുലത്തില്‍ ഭഗവത് ഗീതയും കൗടില്യന്റെ അര്‍ത്ഥ ശാസ്ത്രവും ഉള്‍പ്പെടുത്താന്‍ കോളജ് ഓഫ് ഡിഫന്‍സ് മാനേജ്മെന്റിന്റെ ശുപാര്‍ശ. പ്രാചീന യുദ്ധമുറകളും സംസ്കാരവും ഉള്‍പ്പെടുത്തി ഈ കാലത്തെ പരിശീലനം മെച്ചപ്പെടുത്തണമെന്നും പാകിസ്ഥാനും ചെെനയും ഉള്‍പ്പെടുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു ഇന്ത്യൻ കൾച്ചർ സ്റ്റഡി ഫോറം സ്ഥാപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അര്‍ത്ഥശാസ്ത്രത്തില്‍ കാലാള്‍ പടയാളി മുതല്‍ ജനറല്‍ ഓഫീസര്‍ വരെയുള്ള സെെനിക വ്യവസ്ഥയുടെ പാഠഭാഗങ്ങള്‍ ഉണ്ടെന്നാണ് പഠനത്തിലെ അവകാശവാദം. 

രണ്ട് വര്‍ഷത്തേക്ക് മനുസ്മൃതി, നീതിസാര, മഹാഭാരതം തുടങ്ങിയ പുരാതന ഗ്രന്ഥങ്ങളെക്കുറിച്ചും പ്രബന്ധത്തെക്കുറിച്ചും പഠനം നടത്തണമെന്നും അതോടൊപ്പം പുരാതന ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള ശില്പശാലകളും വാര്‍ഷിക സെമിനാറുകളും സായുധ സേനയ്ക്കുള്ള പാഠങ്ങളും സംഘടിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നുണ്ട്.

സെെന്യത്തില്‍ ദേശീയവല്‍ക്കരണം ആവശ്യമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനു പിന്നാലെയാണ് കോളജ് ഓഫ് ഡിഫന്‍സ് മാനേജ്മെന്റിന്റെ ശുപാര്‍ശകളും പുറത്ത് വരുന്നത്. ഗുജറാത്തില്‍ നടന്ന ഒരു പരിപാടിയ്ക്കിടെ സൈനിക ഉപകരണങ്ങളിലും സേനയുടെ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലും സ്വദേശിവല്‍ക്കരണം വേണമെന്ന് നരേന്ദ്ര മോഡി പറഞ്ഞിരുന്നു. 

ENGLISH SUMMARY:Military Train­ing new syllabus
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.