അമേരിക്കയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 5 മരണം

Web Desk
Posted on May 03, 2018, 8:45 am

വാഷിംഗ്ടണ്‍:  യുഎസില്‍ സൈനിക വിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു.  സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സി-130 ചരക്കു വിമാനമാണ് ബുധനാഴ്ച ജോര്‍ജിയയില്‍ തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും  മരിച്ചെന്ന്  ജോര്‍ജിയ നാഷണല്‍ ഗാര്‍ഡ്​ വക്​താവ്​ അറിയിച്ചു.

പ്യൂറിട്ടോറിക്കോ നാഷണല്‍ ഗാര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണു തകര്‍ന്നു വീണതെന്നാണു റിപ്പോര്‍ട്ടുകള്‍.