20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 18, 2024
September 9, 2024
August 19, 2024
August 15, 2024
August 13, 2024
August 9, 2024
August 8, 2024
July 25, 2024
July 25, 2024

പാലും പഴവും സെക്കൻ്റ് പോസ്റ്റർ പ്രകാശനം ചെയ്തു

Janayugom Webdesk
August 8, 2024 4:53 pm

ഹൂയ്…എന്നെ മനസ്സിലായോ? അവിടെ ഉണ്ടോ? പോയോ? ഒരു യുവാവിൻ്റെ ഫോണിൽക്കൂടിയുള്ള ചോദ്യം?
അതിന് അല്പം പ്രണയാദ്രമായി ഒരു പെണ്ണിൻ്റെ മറുപടി ‘ആരാ മനസ്സിലായില്ല. ഈ ഫോൺ വിളിയുടെ കൗതുകവുമായി പാലും പഴവും എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. മീരാജാസ്മിനും, യുവ നടൻ അശ്വിൻ ജോസുമാണ് ഈ ചോദ്യവും ഉത്തരവുമായി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരി ക്കുന്നത്. യുവാക്കളെ ഏറെ ആകർഷിക്കുന്ന ഈ പോസ്റ്റർ സോഷ്യൽ മീഡിയായിൽ ഇതിനകം വലിയ തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്ന തിൻ്റെ ഭാഗമായിട്ടാണ് കൗതുകകരമായ ഈ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ടു ക്രിയേറ്റീവ് മൈൻഡ്സിൻ്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർസേഠുമാണ് ഈ ചിത്രം. നിർമ്മിച്ചിരിക്കുന്നത്. 

കോമഡി ഫാമിലി എൻ്റർടൈനറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശാന്തി കൃഷ്ണാ അശോകൻ മണിയൻപിള്ള രാജു, ‚മിഥുൻ രമേശ്, നിഷാസാരംഗ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, ‚രചനനാ രായണൻകുട്ടി,സന്ധ്യാ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ ‚ഷിനു ശ്യാമളൻ തുഷാരാ ‚ഷമീർഖാൻ, ഫ്രാങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ രഞ്ജിത്ത് മണമ്പ്ര ക്കാട്ട്, അതുൽ രാംകുമാർ, പ്രണവ് യേശുദാസ് ‚ആർ.ജെ.സുരേഷ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നു. ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം രാഹുൽ ദീപ്. എഡിറ്റർ പ്രവീൺ പ്രഭാകർ. സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ — ഉദയ്. 

ഗാനങ്ങൾ — സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് , ടിറ്റോ പി തങ്കച്ചൻ. പശ്ചാത്തല സംഗീതം ഗോപി സുന്ദർ. കലാസംവിധാനം — സാബു മോഹൻ. മേക്കപ്പ് ജിത്ത് പയ്യന്നൂർ. കോസ്റ്റ്യൂം ഡിസൈൻ ‑ആദിത്യ നാണു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആഷിഷ് രജനി ഉണ്ണികൃഷ്ണൻ. അസോസിയേറ്റ് ഡയറക്ടേഴ്‌സ് ‑ബിബിൻ ബാലചന്ദ്രൻ , അമൽരാജ് ആർ. പ്രൊഡക്ഷൻ കൺട്രോളർ ‑നന്ദു പൊതുവാൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ‑ശീതൾ സിംഗ്.ലൈൻ പ്രൊഡ്യൂസർ ‑സുഭാഷ് ചന്ദ്രൻ. പ്രൊജക്റ്റ്‌ ഡിസൈനർ ‑ബാബു മുരുഗൻ,. ഡിസൈൻസ് ‑യെല്ലോ ടൂത്ത്സ് . കൊച്ചിയിലും, മൂന്നാറിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഓഗസ്റ്റ് ഇരുപത്തിമൂന്നിന് കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തി
ക്കുന്നു. പാർസ് ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്.

വാഴൂർ ജോസ്.
ഫോട്ടോ — അജി മസ്ക്കറ്റ്.

Eng­lish sum­may ; Milk and fruit sec­ond poster released

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.