മിൽക്ക് ഫിഷ് എന്താണെന്ന് അറിയാമോ? അവയെ കുറിച്ച് കേട്ടിട്ടുണ്ടോ? പേര് കേൾക്കുമ്പോൾ എന്തോ വലിയ സംഭവമാണെന്ന് ഒന്നും കരുതണ്ട. സംഗതി നിസാരമാണ്. ഇത് നമ്മുടെ സ്വന്തം പൂമീനാണ്.ഉപ്പുവെള്ളത്തിലും ശുദ്ധ ജലത്തിലും ഒരുപോലെ വളർത്താവുന്ന മത്സ്യമാണ് പൂമീൻ. വായിൽ പല്ലില്ലാത്ത മീനാണിത്. v എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ ആകൃതിയിലുള്ള വാലും വലിയ കണ്ണുകളുമാണ് ഈ മീനിനെ വ്യത്യസ്‍തമാകുന്നത്. അൽഗകളും ജലസസ്യങ്ങളെയും ഭക്ഷണമാക്കുന്ന പൂമീനുകളെ നമ്മുക്ക് വീട്ടിലും വളർത്താം.
പൂമീനുകളെ എങ്ങനെ കൃഷി ചെയ്യാം
കടല്‍ജലത്തില്‍ വളര്‍ന്ന പൂമീനിനെയാണ് നിങ്ങള്‍ കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നേരിട്ട് ശുദ്ധജലമുള്ള കുളത്തിലേക്ക് മാറ്റരുത്. കുറഞ്ഞത് ആറുമണിക്കൂറെങ്കിലും പുതിയ താപനിലയുമായി പൊരുത്തപ്പെട്ട ശേഷമേ ശുദ്ധജലത്തിലേക്ക് പൂമീന്‍കുഞ്ഞുങ്ങളെ മാറ്റാവൂ.
കുളങ്ങള്‍ നന്നായി വറ്റിക്കുകയും അടിത്തട്ട് ഉണക്കിയെടുക്കുകയും വേണം. അടിത്തട്ടിലെ മണ്ണിന്റെ അമ്ലാംശം പരിശോധിക്കണം. ആവശ്യമാണെങ്കില്‍ കുമ്മായം ചേര്‍ത്തുകൊടുക്കണം. മത്സ്യം വളര്‍ത്തുന്ന കുളത്തില്‍ വളങ്ങളും നല്‍കണം. ഏകദേശം 15 സെ.മീ ആഴത്തില്‍ വെള്ളം നിറച്ച് 14 ദിവസം സൂര്യപ്രകാശമേല്‍ക്കണം.
പൂമീനിന് കടലപ്പിണ്ണാക്കും തവിടും സമാസമം യോജിപ്പിച്ച് അല്പം വെള്ളമൊഴിച്ച് കുഴച്ചുണ്ടാക്കിയ മിശ്രിതം ഭക്ഷണമായി നല്‍കാം. പൂമീന്‍ വളര്‍ത്തി 8 മുതല്‍ 12 മാസത്തിനുള്ളില്‍ വിളവെടുപ്പ് നടത്താം. ഒരു വര്‍ഷത്തിനുള്ളില്‍ പൂമീന്‍ 750 ഗ്രാം തൂക്കം വെക്കും. ഒരേക്കറില്‍ നിന്ന് 2000 കി.ഗ്രാം മുതല്‍ 2500 വരെ മത്സ്യം ലഭിക്കും.
പൂമീനിനെ വളര്‍ത്താനായി പിടിക്കുമ്പോള്‍ ചെതുമ്പലുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. ഇത്തിരിപ്പോന്ന ചെതുമ്പലുകളാണ് പൂമീനിന്. ഇത് നഷ്ടപ്പെട്ടാല്‍ മീനിന് രോഗാണുബാധ ഉണ്ടാകും.
ENGLISH SUMMARY: milk fish growth in home
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.