Web Desk

ന്യൂഡല്‍ഹി

June 04, 2021, 9:43 pm

മില്‍ഖാ സിങ് വീണ്ടും ആശുപത്രിയില്‍

Janayugom Online

ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതുമൂലമാണ് താരത്തെ ചണ്ഡീഗഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് പുറത്തുവന്ന വിവരം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓട്ടക്കാരനായ മില്‍ഖാ സിങ് ഈയിടെയാണ് കോവിഡിനെ പൊരുതിത്തോല്‍പ്പിച്ചത്.

കഴിഞ്ഞ മാസം കോവിഡ് ബാധിച്ചതുമൂലം മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന താരം മെയ് 24ന് ആശുപത്രി വിട്ടു. എന്നാല്‍ വീട്ടിലെത്തിയ ശേഷവും ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഓക്സിജന്‍ നല്‍കിവരികയായിരുന്നു. എന്നാല്‍ പിന്നീട് സ്ഥിതി വഷളായതോടെ ആ­ശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചു. എന്നാല്‍ ഓക്സിജന്‍ അളവ് താഴ്‌ന്നതിനെ തുടര്‍ന്ന് മില്‍ഖാ സിങിന്റെ പത്നി നിര്‍മല്‍ കൗറും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വീട്ടിലെ ജോലിക്കാരില്‍ ഒരാളില്‍ നിന്നാണ് മില്‍ഖാ സിങിന് കോവിഡ് പിടിപെട്ടത് എന്നാണ് സൂചന.

Eng­lish sum­ma­ry; milkha singh hospitalized

you may also like this video;