ലോകം ചുറ്റിക്കറങ്ങാനും ഫോട്ടോ എടുക്കാനും താൽപ്പര്യമുള്ളവർക്ക് സ്വപ്ന തുല്യമായ ജോലിയാണ് ഓസ്‌ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇകൊമേഴ്സ് സ്ഥാപനമായ വാരിയര്‍ അക്കാദമായുടെ സ്ഥാപകനാണ് മാത്യു ലെപ്രേ വാഗ്ദാനം ചെയ്തിരിക്കുന്നത്. മാത്യു ലെപ്രേയുടെ പേഴ്‌സണല്‍ ഫോട്ടോഗ്രാഫര്‍ ആയാണ് നിയമനം. ബോസിന്റെ കൂടെ ലോകം മുഴുവന്‍ യാത്ര ചെയ്ത് ഫോട്ടോ പകര്‍ത്തണം. പാസ്‌പോര്‍ട്ടും ഫോട്ടോഗ്രഫിയിലുള്ള മികച്ച കഴിവും അഭികാമ്യം. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും യാത്ര ചെയ്യേണ്ടിവരിക.
you may also like this video
ദിവസമോ സമയമോ നോക്കാതെ എപ്പോള്‍ വേണമെങ്കിലും ജോലി ചെയ്യാന്‍ റെഡിയാവണം എന്ന് മാത്രം. യാത്ര, താമസ, ഭക്ഷണച്ചെലവുകളെല്ലാം മുതലാളി സ്‌പോണ്‍സര്‍ ചെയ്യും. ബോസിന്റെ ഫോട്ടോ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ് ചെയ്യേണ്ടതും ഫോട്ടോഗ്രാഫറുടെ പണിയാണ്. അഭിമുഖത്തിന് ശേഷമാവും തിരഞ്ഞെടുപ്പ്. ആ ഭാഗ്യശാലി ആരായിരിക്കും എന്നാണ് സുഹൃത്തുക്കളടക്കമുള്ളവർ ഉറ്റ് നോക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.