Web Desk

ബെംഗളൂരു

January 26, 2021, 4:10 pm

കോടിശ്വര പുത്രൻ 30,000 രൂപ കടക്കാരനായി; വയോധികനെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്നു

Janayugom Online

കടം തീർക്കാനുള്ള പണത്തിനായി വയോധികനെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവാവ് പിടിയിൽ. നാഗരാജ മൂർത്തി എന്ന 65കാരനാണ് കൊല്ലപ്പെട്ടത്. ബെംഗളൂരു ദേവനഹള്ളി സ്വദേശി രാകേഷി(22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 15‑നായിരുന്നു കേസിനാസ്പദമായ സംഭവം. ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദിച്ച ശേഷം കുത്തികൊന്നതിനു ശേഷം. മൂർത്തി ധരിച്ചിരുന്ന സ്വർണാഭരണങ്ങൽ കവർന്നു. ശേഷം മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. മൂർത്തിയെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയതോടെയാണ് കൊലപാതകവിവരം പുറത്താകുന്നത്.

രാകേഷിൻറെ വീടിന് സമീപത്താണ് കൊല്ലപ്പെട്ട നാഗരാജ മൂർത്തിയുടെ സഹോദരൻ താമസിക്കുന്നത്. ഇവിടുത്തെ നിത്യസന്ദർശകനായ മൂർത്തിയുമായി അങ്ങനെയാണ് രാകേഷ് പരിചയത്തിലാകുന്നത്. സ്വന്തം മുത്തച്ഛനെപ്പോലെയാണ് രാകേഷ് ഇയാളെ കണ്ടിരുന്നതും അഭിസംബോധന ചെയ്തിരുന്നതും. എന്നാൽ കടം കേറി സമ്മർദ്ദത്തിലായതോടെ സ്നേഹം മറന്ന് അദ്ദേഹത്തെ തന്നെ ഇല്ലാതാക്കാൻ രാകേഷ് തീരുമാനിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്

ബെംഗളൂരുവിലെ ഉന്നതകുലജാതനാണ് രാകേഷ്. ഉയർന്നസാമ്ബത്തിക നിലയുള്ള കുടുംബത്തിൽനിന്നുള്ള അംഗം മുപ്പതിനായിരം രൂപയുടെ കടബാധ്യത തീർക്കാൻ ഒരാളെ കൊലപ്പെടുത്തിയത് പോലീസിനെയും ഞെട്ടിച്ചു.രാകേഷിന്റെ പിതാവിന്റെ പേരിൽ മാത്രം ദേവനഹള്ളിയിൽ ഏഴ് കോടിയിലധികം രൂപയുടെ ആസ്തികളുണ്ടെന്നാണ് വിവരം.

ENGLISH SUMMARY: Mil­lion­aire’s son indebt­ed to Rs 30000; The old man was killed and the jew­el­ery was stolen

YOU MAY ALSO LIKE THIS VIDEO