Web Desk

കൊച്ചി

February 12, 2020, 6:54 pm

ക്ഷീരപഥം വിപണിയില്‍

Janayugom Online

മില്‍മയും നാഷ്ണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡും (എന്‍ഡിഡിബി) സംയുക്തമായി തയാറാക്കിയ കൈപ്പുസ്തകം ക്ഷീരപഥം പുറത്തിറക്കി. എറണാകുളം പ്രസ്‌ക്ലബ്ബില്‍ മില്‍മ എറണാകുളം മേഖല ചെയര്‍മാന്‍ ജോണ്‍ തെരുവത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി പുസ്തകം പ്രകാശനം ചെയ്തു. ജനിതക മേന്മയുള്ള ബീജമാത്രകള്‍ ഉപയോഗിച്ചുള്ള കൃതൃമ ബീജദാന സൗകര്യം വര്‍ദ്ധിപ്പിക്കല്‍, തീറ്റ സന്തുലന പദ്ധതി വഴി ഉല്‍പ്പാദന ചെലവ് കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, പാലുല്‍പ്പാദനത്തെ ബാധിക്കുന്ന അസുഖങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുള്ള രീതികള്‍തുടങ്ങിയവയെല്ലാം പുസ്തകത്തില്‍ വിശദമായി പരാമര്‍ശിച്ചിരിക്കുന്നു. ക്ഷീരോല്‍പ്പാദനത്തിലെ പുത്തന്‍ സാങ്കേതിക വിദ്യകളെ പുസ്തകത്തിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നു. ഉത്തമമായ പശുപതിപാലനത്തെപറ്റിയും പ്രതിബാധിക്കുന്ന പുസ്തകം കര്‍ഷക ക്ഷീര സംഘങ്ങള്‍ വഴി വിതരണം ചെയ്യും. നൂറ് രൂപയാണ് വില. പുതിയതായി മില്‍മ വിപണിയിലെത്തിക്കുന്ന ഫ്രൂട്ട്് ഫണ്‍ഡേ ശ്രേണിയിലുള്ള ടെണ്ടര്‍ കോക്കനട്ട്, ബ്ലൂബറി രൂചികളിലുള്ള ഐസ്‌ക്രീമുകളും ചടങ്ങില്‍ അവതരിപ്പിച്ചു. മില്‍മ ചെയര്‍മാന്‍ പി ബാലന്‍മാസ്റ്റര്‍, എന്‍ഡിഡിബി സീനിയര്‍ മാനേജര്‍ റോമി ജേക്കബ്, മില്‍മ എംഡി വില്‍സണ്‍ ജെ പുറവക്കാട്ട്, ഡോ. ജോര്‍ജ് തോമസ്, ഡോ. ഷാജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ENGLISH SUMMARY: Mil­ma and nation­al diary devel­op­ment board cor­di­nate to pub­lish book

YOU MAY ALSO LIKE THIS VIDEO