രണ്ടു ദിവസമായി മലപ്പുറത്തിന്റെ നിഷ്കളങ്ക ബാല്യത്തിന്റെ നേർകാഴ്ച്ചയായി സോഷ്യൽമീഡിയയിൽ വൈറലായ ഫായിസിന്റെ വാക്കുകൾ കടമെടുത്ത മിൽമ ഫായിസിന് പ്രതിഫലം നൽകി. വൈറലായ വാക്കുകൾ ഉപയോഗിച്ച് പരസ്യം ചെയ്തതിന് പകരം മിൽമയുടെ സമ്മാനവും പ്രതിഫലവുമാണ് ഇന്ന് കൊണ്ടോട്ടി കിഴിശ്ശേരിയിലെ കൊച്ചുമിടുക്കനെ തേടി എത്തിയത്. കടലാസ് പൂവ് വിചാരിച്ച പോലെ ആദ്യം റെഡ്യായില്ലെങ്കിലും പിന്നെ നടന്നത് എല്ലാം ഇങ്ങനെ റെഡ്യാകും എന്ന് ഫായിസ് സ്വപ്നത്തിൽ പോലും കണ്ട് കാണില്ല. എന്തായാലും ‘നമ്മക്ക് ഒരു കൊഴപ്പോം ഇല്ല’ എന്ന അവന്റെ നിഷ്ക്കളങ്കമായ വാക്കുകൾ സമൂഹത്തിൽ ഉണ്ടാക്കിയ സ്വാധീനം ഒരു മോട്ടിവേഷൻ വിദഗ്ദ്ധനും ഉണ്ടാക്കിയിട്ടില്ല എന്ന് കൂടി പറഞ്ഞ് വയ്ക്കുകയാണ് രണ്ടുദിവസമായി നടക്കുന്ന തുടർക്കാഴ്ചകൾ.
ദിവസങ്ങളായി സമൂഹ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളുമടക്കം ഫായിസിനെ പ്രശംസിക്കുകയാണ്. ട്രോളുകളും മോട്ടിവേഷൻ പേജുകളും എല്ലാം ഒരുപോലെ ഫായിസിന്റെ വാക്കുകൾ ആഘോഷിച്ചു. മലപ്പുറം ജില്ല കലക്ടറുടെ കോവിഡ് പ്രതിരോധ പോസ്റ്ററിൽ വരെ അവന്റെ വാക്കുകൾ വന്നു. ഇതിനിടയിൽ മിൽമ അവന്റെ വാക്കുകൾ കടമെടുത്ത് പരസ്യവും പുറത്തിറക്കി. പരസ്യം ഹിറ്റ് ആയതിനു പിന്നാലെ ഫായിസിന് മിൽമ പ്രതിഫലം നൽകണം എന്ന അവശ്യം സൈബർ ലോകത്ത് അലയടിച്ചു, ട്രെൻഡിംഗ് ആയി. ഇതിന് പിന്നാലെയാണ് വിവാദങ്ങൾ അവസാനിപ്പിക്കാൻ മിൽമ പ്രതിനിധികൾ ഫായിസിന്റെ വീട്ടിൽ എത്തിയത്. ഫായിസിനെ കണ്ടു, അഭിനന്ദിച്ചു. 10, 000 രൂപയും ഒരു സ്മാർട്ട് ടിവിയും മിൽമയുടെ കിറ്റും നൽകി.
രണ്ടുദിവസമായി നിരവധി വ്യക്തികളും സംഘടനകളും ചാനലുകളും ഫായിസിനെ കാണാനായി വീട്ടിലെത്തുന്നുണ്ട് ഫായിസിനെയും അവന്റെ നിഷ്കളങ്കതയെയും കാണുന്ന എല്ലാവർക്കും സന്തോഷമാണ്. നടന്നതിൽ ഒന്നും കൊഴപ്പവും ഇല്ലെന്ന്പറയുന്ന ഫായിസ്. മിൽമ നൽകിയ തുകയിൽ നിന്ന് ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. സീനിയർ മാനേജർ ഡി എസ് കോണ്ടാ, പ്രൊഡക്ഷൻ മാനേജർ ഐ എസ് അനിൽകുമാർ, അസി. മാനേജർ സുരേഷ് കുമാർ, അസി. മാർക്കറ്റിങ് മാനേജർ സന്തോഷ് എന്നിവർ പങ്കെടുത്തു.
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.