തിരുവനന്തപുരം: പ്ലാസ്റ്റിക് കവറുകൾ ശേഖരിക്കുന്നതിന് സ്കൂളുകളുമായി കൈകോർക്കാൻ ഒരുങ്ങി മിൽമ. പ്ലാസ്റ്റിക് കവറുകൾ ശേഖരിക്കുന്നതിന് സ്കൂളുകളുമായി കൈകോർക്കാൻ ഒരുങ്ങി മിൽമ. ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക് വിലക്ക് കർശനമാകുന്ന സാഹചര്യത്തിലാണ് സ്കൂളുകളുമായി ചേർന്ന് മിൽമയുടെ പ്ലാസ്റ്റിക് സംസ്കരണ പദ്ധതി. ഇതുസംബന്ധിച്ച് വിദ്യാഭ്യാസവകുപ്പുമായി ഉടൻ ചർച്ച നടത്തുമെന്ന് മിൽമ ചെയർമാൻ പിഎ ബാലൻ അറിയിച്ചു. വീടുകളിൽ വൃത്തിയാക്കിയ പാൽക്കവറുകൾ കുട്ടികൾ സ്കൂളിലെത്തിക്കും. അവ കുടുംബശ്രീ വഴി ക്ലീൻ കേരള മിഷന് കൈമാറും. ഈ രീതിയിലാകും പദ്ധതി നടപ്പാക്കുക.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ് കവർ ശേഖരണം നടപ്പാക്കുന്നത്. വീടുകളിൽനിന്ന് കുടുംബശ്രീ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ കവറുകൾ ശേഖരിക്കാൻ ക്ലീൻകേരള കമ്പനിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ദിവസവും മിൽമ പാൽ വഴി വീടുകളിലെത്തുന്ന 25 ലക്ഷത്തോളം കവറുകളുടെ സംസ്കരണത്തിനായി പ്രതിമാസം രണ്ടുകോടി രൂപയാണ് മിൽമയ്ക്ക് ചെലവ് വരുന്നത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.