മില്‍മ പാല്‍; പുതുക്കിയ വില ഇന്നുമുതല്‍

Web Desk
Posted on September 19, 2019, 10:18 am

തിരുവനന്തപുരം: മില്‍മ പാലിന്റെ വിലകൂടി. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു. ലിറ്ററിന് നാല് രൂപയാണ് പാലിന് വില കൂടിയത്. കടും നീല കവറിന് ലിറ്ററിന് 46 രൂപയും, മഞ്ഞനിറമുള്ള കവറിനും ഇളം നീലനിറമുള്ള കവറിനും 44 രൂപയുമാണ് പുതിയ വില. പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ പുതുക്കിയ വില 48 രൂപയാണ്. പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും.

ഈ മാസം ആറിന് മന്ത്രി പി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാല്‍ വില കൂട്ടാനുള്ള മില്‍മയുടെ ആവശ്യം അംഗീകരിച്ചിരുന്നു. പുതുക്കിയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകള്‍ ലഭ്യമാകുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകളില്‍ പുതുക്കിയ വില പ്രകാരമാവും വില്‍പന.