പത്തു വര്‍ഷത്തിനുള്ളില്‍ 70,443 ബസ് അപകടങ്ങളിലായി 9928 പേര്‍ മരിച്ചു

Web Desk
Posted on December 04, 2018, 5:17 pm

തിരുവനന്തപുരം: കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 70,443 ബസ് അപകടങ്ങളിലായി 9928 പേര്‍ മരിച്ചതായി മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. 2008 മുതല്‍ 18 വരെ 55,217 സ്വകാര്യ ബസ് അപകടങ്ങളിലായി 7293 പേരും 2006 മുതല്‍ 18 വരെ 15,226 കെഎസ്ആര്‍ടിസി ബസ് അപകടങ്ങളിലായി 2635 പേരും ആണ് മരിച്ചത്. ബസുകളുടെ മത്സര ഓട്ടം െ്രെഡവര്‍മാരുടെ അശ്രദ്ധ എന്നിവയാണ് അപകടകാരണം. ഇതിനെതിരെ െ്രെഡവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതുള്‍പ്പെടെ ശക്തമായ നടപടി എടുക്കും. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 54,32 െ്രെഡവര്‍മാര്‍ക്കെതിരെ ഇത്തരത്തില്‍ നടപടിയെടുത്തതായി കെ.ജെ മാക്‌സിയുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി. ദീര്‍ഘ ദൂര സര്‍വ്വീസുകളില്‍ നിശ്ചിത സമയത്തിന് ശേഷം ക്രു ചെയ്ഞ്ച് സംവിധാനം നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

്ഡിജി ലോക്കര്‍ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: െ്രെഡവിംഗ് ലൈസന്‍സ് ആര്‍ സി ബുക്ക് ഇന്‍ഷുറന്‍സ് തുടങ്ങി വാഹനത്തില്‍ സൂക്ഷിക്കേണ്ട രേഖകള്‍ ഡിജിറ്റല്‍ ആക്കി മൊബൈല്‍ ഫോണില്‍ സൂക്ഷിച്ച് വാഹന പരിശോധന സമയത്തില്‍ കാണിക്കാവുന്ന ഡിജി ലോക്കര്‍ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും ഇതിന് ആവശ്യമായ ഭേദഗതി വരുത്താത്തതാണ് കാരണം.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നിലപാടുകള്‍
തോട്ടവിള മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നിലപാടുകള്‍ പ്രധാനമായും സംസ്ഥാനത്തിന്റെ തോട്ടവിള മേഖലകളെ ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, റബര്‍ തുടങ്ങിയ മേഖലകളില്‍ വിലയിടിവ് മൂലം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. കേന്ദ്രത്തിന്റെ പുതിയ നയം കാരണം വിത്ത് , വളം തുടങ്ങിയ കൃഷിയുടെ പ്രധാന ഘടകങ്ങള്‍ക്കെല്ലാം വില വര്‍ധവ് ഉണ്ടായതും കര്‍ഷകരെ ദോഷകരമായി ബാധിച്ചുവെന്നും വീണാജോര്‍ജ്, എ എം ആരിഫ് , കെ കുഞ്ഞിരാമന്‍, മുരളി പെരുനെല്ലി എന്നിവരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം അറിയിച്ചു.

പ്രളയം: പാല്‍ സംഭരണത്തില്‍ 2.5 ലക്ഷം ലിറ്റര്‍ കുറവ്
തിരുവനന്തപുരം: പ്രളയദുരന്തത്തെ തുടര്‍ന്ന് പാല്‍ സംഭരണത്തില്‍ 2.5 ലക്ഷം ലിറ്റര്‍ കുറവുണ്ടായിട്ടുണ്ടെന്ന് മന്ത്രി കെ രാജു യുആര്‍ പ്രദീപിനെ അറിയിച്ചു. ക്ഷീരമേഖലയ്ക്ക് 107.5 കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.