ഇറാഖില്‍ മിനിബസില്‍ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്

Web Desk
Posted on September 21, 2019, 11:13 am

ബാഗ്ദാദ്: കര്‍ബലയില്‍ മിനിബസിലുണ്ടായ സ്‌ഫോടനത്തില്‍ 12 മരണം. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി ഇറാഖ് സൈനിക ചെക്ക് പോയിന്റിലൂടെ ബസ് കടന്നുപോകുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.

ബസിന്റെ സീറ്റിനടിയില്‍ സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ ബാഗ് ഉപേക്ഷിച്ച് മുങ്ങിയ യാത്രക്കാരന്‍ റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. കര്‍ബലയില്‍ നിന്ന് 10 കിലോമീറ്റര്‍ തെക്ക് ഭാഗത്താണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.