മൂസയുടെയും പാത്തുവിന്റെയും റസിയ എയർ ഹോസ്റ്റസ് ആയി പറന്നു

Web Desk
Posted on January 20, 2020, 8:58 pm

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് എം80 മൂസ. അതിൽ പാത്തുവിന്റെയും മൂസയുടെയും മകളായ റസിയയെ എല്ലാവർക്കും അറിയാം. എന്നാൽ ഇനി മുതൽ റസിയ എയർ ഹോസ്റ്റസാണ്. എം.80 മൂസ എന്ന പരമ്പരയിലൂടെയാണ് അഞ്ജു മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. എം.80 മൂസയില്‍ അഞ്ജുവിന്‍റെ അച്ഛനായി അഭിനയിച്ച വിനോദ് കോവൂരും അമ്മയായി എത്തിയ സുരഭിയുമാണ് അഞ്ജു എയര്‍ഹോസ്റ്റസായി എന്ന വിവരം ഫേസബുക്കിലൂടെ അറിയിച്ചത്. എയര്‍ ഇന്ത്യയിലാണ് അഞ്ജുവിന് ജോലി ലഭിച്ചത്. ഇന്നലെ മുംബൈയില്‍ നിന്നും ഷാര്‍ജയിലേയ്ക്കുള്ള വിമാനത്തില്‍ അഞ്ജു എയര്‍ഹോസ്റ്റസായി പറന്നു. കോഴിക്കോട് സ്വദേശിനിയായ അഞ്ജു ബിരുദ പഠനത്തിന് ശേഷമാണ് എയര്‍ഹോസ്റ്റസ് പഠനത്തിനായി പോയത്.

you may also like this video;