സിനിമ സെറ്റിലെ ലഹരി ഉപയോഗം ഗൗരവതരമെന്ന് മന്ത്രി എകെ ബാലൻ: പെരുമാറ്റച്ചട്ടം കൊണ്ടുവരും

Web Desk
Posted on November 29, 2019, 2:40 pm

തിരുവനന്തപുരം: സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന നിർമ്മാതാക്കളുടേയും നടൻ ബാബുരാജിന്റെയും വെളിപ്പെടുത്തൽ ഗൗരവതരം ഞെട്ടിക്കുന്നതാണെന്നും സാംസ്കാരിക മന്ത്രി എകെ ബാലൻ.

ഇത്തരം സംഭവങ്ങൾ നിർമ്മാതാക്കൾ നേരത്തെ പറയേണ്ടിയിരുന്നു. പ്രശ്നം വരുമ്പോഴല്ല ഇത്തരം കാര്യങ്ങൾ പുറത്തുപറയേണ്ടതെന്നും ഇതിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ റെയിഡ് നടത്താൻ സർക്കാരിനെ ഒരു ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വർത്തമാനം മാത്രം പോരാ, സിനിമാമേഖലയിൽ കുറേ അരാജകത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷെയിൻ നിഗം അടക്കമുള്ള യുവതാരങ്ങൾ സ്വബോധത്തിൽ അല്ലെന്ന് ഇന്നലെ നിർമ്മാതാക്കളുടെ സംഘടന ഇന്നലെ പറഞ്ഞിരുന്നു. കൂടാതെ ഷൂട്ടിംഗ് സെറ്റുകളിലടക്കം ലഹരി ഉപയോഗം വർധിച്ചുവരികയാണെന്നും ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ

ന്യൂജെൻ താരങ്ങളിൽ ലഹരി ഉപയോഗം വർധിക്കുന്നതായി ആരോപണം ഉന്നയിച്ച് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജും രംഗത്തെത്തി. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനിമാസംഘങ്ങളുണ്ടെന്നും നടിമാരിൽ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് പറഞ്ഞു.