അപകടത്തില്‍പ്പെട്ട സ്ത്രീയ്ക്ക് തുണയായി മന്ത്രി എ കെ ബാലന്‍

Web Desk
Posted on March 02, 2019, 3:30 pm

കോഴിക്കോട്: വാഹനാപകടത്തില്‍പ്പെട്ടയാള്‍ക്ക് തുണയായി സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍. കോഴിക്കോട് കെഎസ്ഇബി ഐബിയില്‍ നിന്നും നാദാപുരത്തേക്ക് പോകുകയായിരുന്നു മന്ത്രി എ കെ ബാലന്‍. മന്ത്രിയുടെ വാഹത്തിന്റെ മുന്നില്‍ പോവുകയായിരുന്ന രണ്ട് വിദേശികളുടെ ബൈക്ക് കണ്ടംകുളങ്ങര എത്തിയപ്പോള്‍ ഒരു സ്ത്രീയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി. പിറകെ വന്ന മന്ത്രിയുടെ വാഹനം നിര്‍ത്തുകയും നാട്ടുകാരും പൊലീസും ചേര്‍ന്ന് മന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

എ കെ ബാലന്റെ സമയോജിത ഇടപെടലിലൂടെയാണ് അപകടം പറ്റിയ സ്ത്രീയെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനായത്. ഈ സമയം തിരികെയെത്തിയ വിദേശികളെ അവിടെ വെച്ച് തന്നെ അറസ്റ്റ് ചെയ്യാനും പൊലീസിന് നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് കമ്മീഷണറെ വിളിച്ച് അപകട വിവരം പറയുകയും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാത്ത വിദേശികളെ പരിശോധിക്കാന്‍ പൊലീസ് ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശിച്ചാണ് അപകട സ്ഥലത്ത് നിന്നും മന്ത്രി പോയത്.