Web Desk

കോഴിക്കോട്

October 06, 2020, 11:07 am

കോവിഡ്; മന്ത്രി എ കെ ശശീന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍

Janayugom Online

ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

ഒക്ടോബര്‍ രണ്ടിന് നടന്ന കോവിഡ് അവലോകന യോഗത്തില്‍ മന്ത്രിയോടൊപ്പം ഡിഎംഓയും പങ്കെടുത്തിരുന്നു. ഇന്നലെ നടത്തിയ കോവിഡ് പരിശോധനയിലാണ് കോഴിക്കോട് ഡിഎംഒ ഡോ. വി ജയശ്രീക്ക് രോഗബാധ കണ്ടെത്തിയത്. ഇന്നലെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Eng­lish sum­ma­ry: Min­is­ter A K Sasidran under self Quarantine

You may also like this video: