ശബരിമല: യുവതികൾക്ക് സംരക്ഷണം നൽകില്ലെന്ന് കടകംപള്ളി, കോടതി വിധികൾ നടപ്പാക്കാനുള്ളതെന്ന് നരിമാൻ

Web Desk
Posted on November 15, 2019, 11:47 am

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകില്ലെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. അതേസമയം ഹൈക്കോടതി ഉത്തരവുമായെത്തിയാൽ സംരക്ഷണം നൽകുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധിയിൽ അവ്യക്തതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം കോടതി വിധികൾ നടപ്പാക്കാനുള്ളതാണെന്ന പ്രസ്താവനയുമായി ജസ്റ്റിസ് നരിമാൻ രംഗത്തെത്തി. സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടാണ് നരിമാൻ ഇക്കാര്യം പറഞ്ഞത്.