ധാക്ക: അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളുടെ വിവരങ്ങൾ നൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ കെ അബ്ദുൾ മോമെൻ പറഞ്ഞു. ഇവരെ തിരികെ വരാൻ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ രജിസ്റ്റർ നടപ്പാക്കിയതോടെ മോമെൻ ഇന്ത്യാ സന്ദർശനം റദ്ദാക്കിയിരുന്നു. തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാ സന്ദർശനം അദ്ദേഹം റദ്ദാക്കിയത്. ഇന്ത്യാ-ബംഗ്ലാദേശ് ബന്ധം സാധാരണ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ രജിസ്റ്റർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഇത് ബംഗ്ലാദേശിനെ ബാധിക്കില്ലെന്ന് ഉറപ്പ് നല്കിയിട്ടുണ്ടെന്നും മോമെൻ പറഞ്ഞു.
ചില ഇടനിലക്കാർ മുഖേന ഇന്ത്യയിൽ നിന്ന് ചിലർ അനധികൃതമായി ബംഗ്ലാദേശിലേക്ക് കടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇവരെ തിരികെ അയക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
you may also like this video;