October 3, 2022 Monday

Related news

September 3, 2022
August 20, 2022
August 12, 2022
August 9, 2022
August 5, 2022
July 30, 2022
July 16, 2022
July 6, 2022
May 22, 2022
May 18, 2022

ഗ്രാമപഞ്ചായത്ത് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ മന്ത്രി എത്തി

Janayugom Webdesk
നെടുങ്കണ്ടം
June 1, 2020 7:00 pm

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വൈദ്യതിമന്ത്രി എം.എം മണി നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കോവിഡ് 19 നെ തുടര്‍ന്ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്നാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാന്‍ സാധിക്കാതെന്ന് അധികൃതര്‍ മന്ത്രി ധരിപ്പിച്ചു. മുമ്പ് ഇത്തരം സാഹചര്യം ഉണ്ടായ സമയത്ത് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും പ്രത്യേക പാസുവഴി കല്ലുകള്‍, മിറ്റലുകള്‍ അടക്കമുളള സാധനങ്ങള്‍ എത്തിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യപാനം കൂടിയതോടെ തമിഴ്‌നാട്ടിലെ ക്വറികളുടെ പ്രവര്‍ത്തനം താല്കാലികമായി നിലച്ചത് വീണ്ടും പ്രതിസന്ധിക്ക് കാരണമായി.

തമിഴ്‌നാട് സര്‍ക്കാരുമായി വീണ്ടും ഇടപെട്ടു് സാധനസാമിഗ്രികള്‍ എത്തിക്കുവാനുള്ള നടപടികള്‍ ഉടന്‍തന്നെ കൊള്ളുമെന്ന് മന്ത്രി അധികൃതര്‍ക്ക് ഉറപ്പ് നല്‍കിയാണ് പിരിഞ്ഞത്. പാറത്തോട് പാലത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും ഹോട്ട് സ്‌പോട്ട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പാലമായതിനാല്‍ ഉദ്ഘാടനം വൈകും. ഹോട്ട് സ്‌പോട്ട് പിന്‍വലിച്ചാല്‍ ഉടനെ തന്നെ പാറത്തോട് പാലത്തിന്റെ ഉദ്ഘാടനം നടത്തമെന്നും നിലവില്‍ വാഹനങ്ങള്‍ ഈ പാലത്തിലൂടെയാണ് കടത്തി വിടുന്നതെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

Eng­lish sum­ma­ry: Min­is­ter came to review the construction.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.