29 March 2024, Friday

Related news

March 29, 2024
March 29, 2024
March 29, 2024
March 29, 2024
March 26, 2024
March 25, 2024
March 25, 2024
March 24, 2024
March 23, 2024
March 23, 2024

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Janayugom Webdesk
തിരുവനന്തപുരം
October 30, 2021 9:40 am

മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍വച്ചാണ് സംഭവം. തിരുവല്ല ബൈപ്പാസില്‍ മല്ലപ്പള്ളിയിലേക്ക് തിരിയുന്ന ഭാഗത്ത് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. ബൈപ്പാസിലെ സിഗ്നലിന് സമീപം വെച്ച്‌ റോഡിലുണ്ടായിരുന്ന ബസിനെ തട്ടാതിരിക്കാന്‍ വേണ്ടി വെട്ടിച്ചപ്പോള്‍, നിയന്ത്രണം തെറ്റി സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മന്ത്രി തിരുവനന്തപുരത്ത് നിന്നും ഇടുക്കിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. മഴയെത്തുടര്‍ന്ന് റോഡില്‍ വെള്ളമുണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

 

Eng­lish Sum­ma­ry: Min­is­ter Chin­ju­rani’s car rammed with wall

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.