Web Desk

January 05, 2020, 1:19 pm

കേരളത്തിൽ ഒരാൾക്ക് പോലും പൗരത്വം നഷ്ടമാവില്ല,ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ഇ പി ജയരാജൻ

Janayugom Online

തിരുവനന്തപുരം: എൻ ആർ സിയെ കുറിച്ച് കേരളത്തിലുള്ളവർ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ തദ്ദേശസ്ഥാപനങ്ങളിൽ ജനന സർട്ടിഫിക്കറ്റിനുള്ള അപേക്ഷകരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എൻ ആർസി നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനുശേഷം ജനനസർട്ടിഫഇക്കറ്റിനുവേണ്ടി എത്തുന്നവരുടെ എണ്ണം പത്തിരട്ടിയായാണ് വർദ്ധിച്ചിരിക്കുന്നത്.എൻ ആർ സി നടപ്പാക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ഇല്ലെങ്കിലും കോഴിക്കോട് കോര്‍പ്പറേഷനിൽ 1970മുന്‍പുള്ള ജനനരേഖകള്‍ക്കായി ഡിസംബര്‍ മാസത്തില്‍ മാത്രം 47 അപേക്ഷകരെത്തി. നേരത്തെ നാലോ അഞ്ചോ പേര്‍ മാത്രം എത്തിയ സ്ഥലത്താണ് അപേക്ഷകരുടെ എണ്ണത്തിലെ കുതിച്ചുചാട്ടം.

Eng­lish sum­ma­ry: min­is­ter e p jayara­jan’s com­ment on caa