12 July 2025, Saturday
KSFE Galaxy Chits Banner 2

Related news

July 10, 2025
July 9, 2025
July 9, 2025
July 1, 2025
June 30, 2025
April 30, 2025
April 21, 2025
April 19, 2025
April 17, 2025
April 4, 2025

ലഹരി ഉപഭോഗം തടയാൻ കർശന നിർദേശം നൽകി മന്ത്രി ജി ആർ അനിൽ

Janayugom Webdesk
നെടുമങ്ങാട് 
March 10, 2025 7:05 pm

പ്രസിദ്ധമായ നെടുമങ്ങാട് അമ്മൻകൊട- കുത്തിയോട്ട മഹോത്സവ നഗരിയിൽ ലഹരി ഉപഭോഗവും ലഹരി പദാർത്ഥങ്ങളുടെ വിനിയോഗവും തടയാൻ കർശന നിർദേശം നൽകി മന്ത്രി ജി ആർ അനിൽ. ഇന്ന് നടക്കുന്ന നെടുമങ്ങാട് ഓട്ടത്തിന്റെ
സുഗമമായ നടത്തിപ്പിനു വേണ്ടി നഗരസഭയിൽ വിളിച്ചു ചേർത്ത വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ അവസാന ഘട്ട അവലോകന യോഗത്തിലാണ് ലഹരി വസ്തുക്കളുടെ കച്ചവടവും ഉപഭോഗവും തടയാൻ മന്ത്രി കർശന നിർദേശം നൽകിയത്. ഓട്ടം നഗരിയും ക്ഷേത്ര പരിസരങ്ങളും ബസ് സ്റ്റാന്റും മറ്റു പൊതുയിടങ്ങളും സി സി ടി വി നിരീക്ഷണ വലയത്തിലാക്കാനും കൺട്രോൾ റൂം സജ്ജമാക്കാനും നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.

ഭക്തരുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിറുത്തി 250 ഓളം പൊലീസ് സേനാംഗങ്ങൾ, 100 — ഓളം എക്സൈസ് ഉദ്യോഗസ്ഥർ, ഫയർ ഫോഴ്സ് — മെഡിക്കൽ — വാട്ടർ അതോറിട്ടി യൂണിറ്റുകൾ, കെ എസ് ആർ ടി സി എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കെ എസ് ആർ ടി സി നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് അധിക സർവീസുകൾ നടത്തും. സൗജന്യ പാർക്കിംഗ് യാർഡുകൾ ക്രമീകരിച്ചു. സ്വകാര്യ ഓഡിറ്റോറിയങ്ങളുമായി ഇക്കാര്യത്തിൽ ധാരണയുണ്ടാക്കി.കൂടാതെ അനധികൃതമായി വഴിയോര കച്ചവടം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും ഓട്ടം പ്രമാണിച്ച് നഗരസഭ പരിധിയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവർക്കും മന്ത്രി ജി ആർ അനിൽ ഓട്ടം മഹോത്സവ ആശംസകൾ നേർന്നു. യോഗത്തിൽ ആർ ഡിഒ കെ പി ജയകുമാർ , തഹസിൽദാർ സജീവ് കുമാർ , ഡിവൈ എസ്പി അരുൺ കെ എസ്, എക്സൈസ്, ജല അതോറിട്ടി , പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥർ എന്നിവർക്ക് പുറമേ നഗരസഭ ചെയർ പേഴ്സൺ സി എസ് ശ്രീജ ഉൾപ്പടെയുള്ള തദ്ദേശ ജനപ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Kerala State - Students Savings Scheme

TOP NEWS

July 12, 2025
July 12, 2025
July 12, 2025
July 12, 2025
July 12, 2025
July 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.