16 December 2025, Tuesday

Related news

December 16, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025

കെഎസ്ആ‍ര്‍ടിസിയില്‍ വരാന്‍ പോകുന്ന വന്‍ മാറ്റങ്ങളെക്കുറിച്ച് മന്ത്രി ഗണേഷ് കുമാര്‍

Janayugom Webdesk
തിരുവനന്തപുരം
November 5, 2024 5:39 pm

ആറേഴ് മാസം കൊണ്ട് കെഎസ്ആര്‍ടിസി കേരളത്തിലെ ജനങ്ങളെ ഞെട്ടിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. തിരുവനന്തപുരത്ത് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസി മാറ്റത്തിന്റെ പാതയിലാണെന്നും വരാന്‍ പോകുന്നത് ഗംഭീരമായ പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു. 

കെഎസ്ആര്‍ടിസി ജീവനക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് മന്ത്രിയായപ്പോള്‍ തന്നെ ആഗ്രഹിച്ചിരുന്നതാണെന്നും ജോലിക്കിടയില്‍ കുഴഞ്ഞു വീണ് മരിക്കുകയും കുഴഞ്ഞു വീണ് ആശുപത്രിയിലാകുകയും ചെയ്യുന്ന ജീവനക്കാര്‍ വേദനയുണ്ടാക്കിയിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മുഴുവന്‍ ജീവനക്കാര്‍ക്കും മെഡിക്കല്‍ പരിശോധന നടത്താനും സ്ത്രീകള്‍ക്ക് അര്‍ബുദ പരിശോധനയടക്കം നടത്താനുള്ള പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.