December 2, 2022 Friday

Related news

October 27, 2022
October 9, 2022
October 9, 2022
October 7, 2022
October 7, 2022
September 5, 2022
August 26, 2022
August 21, 2022
August 20, 2022
August 17, 2022

ശോഭനം പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി കെ രാജു

Janayugom Webdesk
കരുനാഗപ്പള്ളി
October 16, 2020 8:24 pm

പാലുൽപാദനത്തിൽ കേരളം സ്വയംപര്യാപ്തതയിലേക്ക് എത്തിയതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ കെ രാജു പറഞ്ഞു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം താമസിയാതെ നടക്കുമെന്നും മന്ത്രി പറഞ്ഞു. മൃഗാശുപത്രികളിൽ 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന ‘ശോഭനം പദ്ധതി‘യുടെ സംസ്ഥാനതല ഉദ്ഘാടനം കരുനാഗപ്പള്ളിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് കാലത്തെ പ്രതിസന്ധിയെ അതിജീവിച്ചുകൊണ്ട് പാലുല്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്ക് എത്താൻ കേരളത്തിനായത് സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ മേഖലയിൽ ശ്രദ്ധ വച്ചു നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ്. ഇതിന്റെ അംഗീകാരം കേന്ദ്ര സർക്കാരിൽ നിന്നും നേടിയെടുക്കാനായെന്നും മന്ത്രി പറഞ്ഞു.

കന്നുകാലികളുടെ എണ്ണം വർഷങ്ങളായി കുറഞ്ഞു വന്നിരുന്ന സ്ഥിതിയിൽ നിന്നും ഏറ്റവും ഒടുവിൽ നടന്ന കേന്ദ്ര സെൻസസിൽ കന്നുകാലികളുടെയും മറ്റു വളർത്തുമൃഗങ്ങളുടെയും എണ്ണം വർധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മൃഗസംരക്ഷണമേഖലയിൽ സർക്കാർ നടത്തിയ ഇടപെടലുകളുടെ ഫലമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൃഗസംരക്ഷണമേഖലയില്‍ പ്രാദേശിക പ്രത്യേകതകള്‍ കൂടി പരിഗണിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കോഴികളെ അഞ്ചിലധികവും, പശുക്കളെ പത്തിലധികവും വളര്‍ത്താന്‍ ലൈസന്‍സ് വേണ്ടിയിരുന്നത് മാറ്റി നിലവില്‍ 20 പശുക്കളെയും 1000 കോഴികളെയും പ്രത്യേക അനുമതി കൂടാതെ വളര്‍ത്താന്‍ ഓര്‍ഡിനന്‍സ് ആകുമെന്നും മന്ത്രി പറഞ്ഞു.

ഇടക്കുളങ്ങര വെറ്റിനറി പോളിക്ലിനിക്കിൽ നടന്ന ചടങ്ങിൽ ആർ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ കെ എം ദിലീപ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കടവിക്കാട്ട് മോഹനൻ, ശ്രീലേഖാ കൃഷ്ണകുമാർ, എസ് ശ്രീലത, പി സെലീന, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ അനിൽ എസ് കല്ലേലിഭാഗം, ശ്രീലേഖാ വേണുഗോപാൽ, നഗരസഭാ വൈസ് ചെയർമാൻ ആർ രവീന്ദ്രൻ പിള്ള, ജെ ജയകൃഷ്ണപിള്ള, കെ സുജാത തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ നിഷ നന്ദി പറഞ്ഞു.

ENGLISH SUMMARY:Minister K Raju inau­gu­rat­ed the Shob­hanam project
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.