മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍

Web Desk

കൊച്ചി

Posted on September 17, 2020, 8:28 am

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീല്‍ ചെദ്യം ചെയ്യലിനായി എന്‍ ഐ എ ഒഫീസില്‍ ഹാജരായി. പുലര്‍ച്ചെ ആറ് മണിയോടെയാണ് മന്ത്രി കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിയത്. കഴിഞ്ഞ ദിവസം കെ ടി ജലീലിനോട് ചോദ്യം ചെയ്യലിനായി ഓഫീസിലെത്താന്‍ നോട്ടീസ് നല്‍കിയിരുന്നു. സ്വകാര്യ വാഹനത്തിലാണ് മന്ത്രി എത്തിയത്.

മന്ത്രിയെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി എന്‍ഐഎ ഓഫീസിനു മുന്നില്‍ വന്‍ പൊലീസ് സംഘത്തെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. ഡിസിപി പൂങ്കുുഴലിയാണ് നേതൃത്വം വഹിക്കുന്നത്.

Eng­lish sum­ma­ry: min­is­ter K T Jaleel reached NIA office

You may also like this video: