Web Desk

തിരുവനന്തപുരം

January 07, 2021, 2:37 pm

ആർട്ടീരിയ മൂന്നാം ഘട്ടത്തിന് വെള്ളിയാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടക്കം കുറിക്കും

Janayugom Online

ന​ഗരസൗന്ദര്യ വത്കരണത്തിന്റെ ഭാ​ഗമായി സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് 2015 ൽ തലസ്ഥാനത്ത് നടപ്പിലാക്കിയ ആർട്ടീരിയ യുടെ മൂന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ ജനുവരി 8 (വെള്ളിയാഴ്ച) തുടക്കം കുറിക്കും. കോർപ്പറേഷന് സമീപമുള്ള ആർട്ടീരിയയിൽ നവീകരണം നടത്തിക്കൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനാണ് പദ്ധതിക്ക് തുടക്കം കുറിക്കുക.

തലസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളുടെ മതിലുകളിലും, ചുരവുകളിലുമൊക്കെ പോസ്റ്റർ പതിച്ചും, മറ്റും വൃത്തി ഹീനമായി കിടന്ന സമയത്ത് 2015 ൽ ജില്ലാ കളക്ടറായിരുന്ന ശ്രീ ബിജുപ്രഭാകർ ഐഎഎസിന്റെ നേതൃത്വത്തിലാണ് ഇത്തരം ഒരു ആശയം വെക്കുകയും, തലസ്ഥാനത്തെ ആർട്ടിസ്റ്റുകളുടെ കൂട്ടായ്മ മുന്നോട്ട് വരുകയും, ഡിറ്റിപിസിയുടെ നേതൃത്വത്തിൽ ഈ പദ്ധതി ആരംഭിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് ടൂറിസം വകുപ്പുമായി ചേർന്ന് കൊണ്ട് യൂണിവേഴ്സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരൻനായർ സ്റ്റേഡിയം, മസ്ക്കറ്റ് ഹോട്ടൽ, ടൂറിസം ഡയറക്ടറേറ്റ് , കോർപ്പറേഷൻ, മ്യൂസിയം എന്നിവയുടെ പുറം ചുരവുകളിലും , മതിലുകളിലും 25 കലാകാൻമാരുടെ നേതൃത്വത്തിൽ 2015 ലും 16 ലുമായി രണ്ട് ഘട്ടമായി ചിത്രങ്ങൾ വരച്ച് മനോഹരമാക്കുകയായിരുന്നു. ചിത്രം വരച്ച ശേഷം മൂന്ന് വർഷമാണ് ഈ പദ്ധതി നിലനിൽക്കുമെന്ന് കരുതിയിയുന്നത്. ന​ഗരവാസികളുടെ സഹകരണം കൊണ്ട് മാത്രമാണ് ഇത്രയും നാൾ ഇത് മനോഹരമായി കാത്ത് സൂക്ഷിക്കാനായത്. 

ചിത്രം വരച്ച് 3 വർഷമായിരുന്നു ​ഗ്യാരന്റി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതിന് ശേഷവും കൂടുതൽ കേടുപാടുകൾ ഉണ്ടാകാരിക്കുകയും, ന​ഗരവാസികളുടെ സഹകരണം കൊണ്ടും കൂടുതൽ കാലം ഈ ചിത്രങ്ങൾ തെളിമയോടെ നിലനിന്നിരുന്നു. ഇപ്പോൾ അഞ്ച് വർഷം കഴിയുമ്പോൾ ചില ചിത്രങ്ങളിൽ കാലപ്പഴക്കം കൊണ്ടും പായലുകളും, മറ്റും, കാരണവും, ചിലയിടങ്ങിൽ മതിലുകളിലെ വിള്ളലുകൾ കാരണവും ചില ചിത്രങ്ങൾക്ക് ചെറിയ രീതിയിൽ കേടുപാടുകൾ വീണ സാഹചര്യത്തിലാണ് ഇത് നവീകരിക്കാൻ തീരുമാനം എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ബിജുപ്രഭാകർ ഐഎഎസ് സിൽക്ക് മുഖേന നൽകിയ പ്രപ്പോസൽ ടൂറിസം വകുപ്പ് അം​ഗീകരിക്കുകയായിരുന്നു. മുൻപ് ടൂറിസം വകുപ്പ് ആർട്ടീരിയ പദ്ധതി നടപ്പിലാക്കാൻ അനുവദിച്ച തുകയിൽ നിന്നും മിച്ചം വന്ന രണ്ടര ലക്ഷം രൂപയും കൂടെ ചേർത്താണ് ഇപ്പോൾ 12.5 ലക്ഷം രൂപയ്ക്ക് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. നവീകരണത്തിനായി വി.കെ.പ്രശാന്ത് എംഎൽഎയുടെ നേതൃത്വത്തിൽ ബിജുപ്രഭാകർ ഐഎഎസ് രക്ഷാധികാരിയായി രൂപീകരിച്ച കമ്മിറ്റിയിലാണ് നവീകരണം നടത്താൻ തീരുമാനിച്ചത്. ഇതിനായി മ്യൂസിയം ഓഡിറ്റോറിയത്തിൽ ഡിസംബർ 19 ന് കൂടിയ യോ​ഗത്തിൽ ചുവരുകൾ വൃത്തിയാക്കാനും തീരുമാനിച്ചു. അതിന് ശേഷമുള്ള പെയിന്റിം​ഗിന്റെ ഉദ്ഘാടനമാണ് വെള്ളിയാഴ്ച നടത്തുന്നത്. സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിന് ആണ് നവീകരണ ചുതല.

മുതിർന്ന കലാകാരൻമാരായ ശ്രീ കാനായി കുഞ്ഞിരാമൻ, ശ്രീ കാട്ടൂർ നാരായണപിള്ള, ശ്രീ . ബിഡി ദത്തൻ, ശ്രീ. എൻ.എൻ റിൻസൺ, ശ്രീ. ടെൻസിം​ഗ് ജോസഫ്, ശ്രീ അബു ശിവദാസൻ (ഡയറക്ടർ, മ്യൂസിയം ആൻഡ് സൂ) ശ്രീ. ബിജുപ്രഭാകർ ഐഎഎസ് ( സാമൂഹിക നീതി വകുപ്പ് സെക്രട്ടറി, സിഎംഡി കെഎസ്ആർടിസി), ഡോ. അജിത് കുമാർ ( ക്യൂറേറ്റർ), ശ്രീ . അശോക് കുമാർ ( ആർട്ട് കൺസൾട്ടന്റ്, സിൾക്ക്), ശ്രീ . സന്തോഷ് ലാൽ ( ഡെപ്യൂട്ടി ഡയറക്ടർ, പ്ലാനിം​ഗ് ടൂറിസം ഡിപ്പാർട്ട്മെന്റ്), ശ്രീമതി ബിന്ദുമണി ( ഡിറ്റിപിസി സെക്രട്ടറി), ശ്രീ. നമ്പൂതിരി എന്നിവരടങ്ങുന്ന നവീകരണ കമ്മിറ്റിയുടെ ചെയർമാൻ ശ്രീ. വി.കെ.പ്രശാന്ത് എംഎൽഎയാണ്. 

Eng­lish sum­ma­ry : Min­is­ter Kadakam­pal­ly Suren­dran will inau­gu­rate the third phase of Arte­ria on Friday
you may also like this video :