മന്ത്രി കടകംപള്ളി സുരേന്ദ്രൻറെ മകന് കോവിഡ്. മന്ത്രിയുടെ സ്റ്റാഫംഗത്തിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രൻറെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ബുധനാഴ്ചയാണ് മന്ത്രിക്ക് കോവിഡ് പരിശോധന നടത്തിയത്. സ്റ്റാഫംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ മകന് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മുതൽ മന്ത്രിയും കുടുംബവും ക്വാറൻറൈനിലാണ്. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും മന്ത്രി ഒരാഴ്ച നിരീക്ഷണത്തിൽ തുടരും.
you may also like this video