സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 213.43 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ ജനറല്‍ പര്‍പ്പസ് ഗ്രാന്റിന്റെ രണ്ടാം ഗഡുവാണ് അനുവദിച്ചത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് 150.23 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 11.23 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകള്‍ക്ക് 7.89 കോടി രൂപയുണ്ട്.
മുന്‍സിപ്പാലിറ്റികള്‍ക്ക് 25.83 കോടി രൂപയും കോര്‍പറേഷനുകള്‍ക്ക് 18.25 കോടി രൂപയും ലഭിക്കും.ഈ സാമ്പത്തിക വര്‍ഷം ആറ് ആഴ്ചയ്ക്കുള്ളില്‍ 4,051 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്.
വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2,150 കോടി രൂപ, ഉപാധിരഹിത ഫണ്ട് 78 കോടി രൂപ, മെയിന്റനന്‍സ് ഫണ്ടിന്റെ ആദ്യഗഡു 1,396 കോടി രൂപ, ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ ഒന്നാം ഗഡു 213.43 കോടി രൂപ എന്നിവ ഏപ്രിലില്‍ തന്നെ നല്‍കിയിരുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വര്‍ഷത്തെ പ്രധാന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്‌കൂളുകളും ആശുപത്രികളും റോഡുകളും അടക്കം ആസ്തികളുടെ പരിപാലനവുമായി ബന്ധപ്പെട്ട പ്രവൃത്തികളും ഏറ്റെടുക്കാനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.