കോണ്‍ഗ്രസിന്റെ രഹസ്യ സര്‍വ്വേയിലും സംസ്ഥാനത്ത് മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ വരും എന്നാണ് കണ്ടെത്തിയതെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ .വികസനത്തിന് സര്‍ക്കാരുകളുടെ തുടര്‍ച്ച പ്രധാനമാണ്. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാര്‍ വന്നതുകൊണ്ടാണ് ഇത്രയധികം വികസനം ഉണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയുണ്ടാകും എന്നത് പൊതു വികാരമാണ്. അത് ഞങ്ങളുടെ മാത്രം ആഗ്രഹമല്ലെന്നും ജനങ്ങളിലും ആ ചർച്ചയുണ്ടെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.
സിപിഐ(എം) സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. സംഘടനാ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ സർവ്വേയിലും തുടർഭരണം ഉണ്ടാകുമെന്ന് പറയുന്നുണ്ട്. ആശ പ്രവര്‍ത്തകരുടെ സമരവുമായി ബന്ധപ്പെട്ട സുരേഷ് ഗോപിയുടെ നടപടി രാഷ്ട്രീയ ഗിമ്മിക്കാണ്.
ചാനൽ ദൃശ്യം കണ്ടാൽ ജനങ്ങൾക്ക് അത് ബോധ്യപ്പെടും. ഞാൻ ഇതിനായിട്ടാണ് ഡൽഹിയിൽ പോകുന്നതെന്ന് അദ്ദേഹം പറയുന്നു. കേന്ദ്രമന്ത്രി സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്തുകയാണ്. ഭരണഘടന പരമായ കാര്യങ്ങളിൽ രാഷ്ട്രീയം കളിക്കരുത്. തങ്ങളാരും ഇത്തരം നിലപാടുകൾ സ്വീകരിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.