
തിരുമല അനിലിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും, നിയമാനുസൃതമായ സഹായം കുടുംബത്തിന് ലഭ്യമാക്കുമെന്നും സംസ്ഥാന തദ്ദേശ മന്ത്രി എം ബി രാജേഷ്. ആത്മഹത്യ ചെയ്ത തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ തിരുമല അനിലിന്റെ വീട് സന്ദര്‍ശിച്ച് കുടുംബത്തെ കണ്ട് അനുശോചനം രേഖപ്പെടുത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി എം ബി രാജേഷ്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജനപ്രതിനിധി ആണ് തിരുമല അനിലെന്നും മരണവീട്ടിനു മുന്നില്‍ നിന്ന് രാഷ്ട്രീയ ആരോപണം നടത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളെ സംബന്ധിച്ച് പൊലീസ് അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. അത് നടക്കട്ടെ.ആത്മഹത്യാക്കുറിപ്പിലെ ഉള്ളടക്കം മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതിലെല്ലാം പൊലീസിന്റെ അന്വേഷണം നടക്കട്ടെ.
ദാരുണമായ സംഭവമാണ് ഇത്. സംഭവത്തിൽ ഇടതുപക്ഷത്തെയും സര്‍ക്കാരിനെയോ പഴിചുരുന്നതില്‍ കാര്യമില്ലെന്നും അതിൽ അര്‍ഥമില്ലെന്നും വ്യക്തമായല്ലോയെന്നും മന്ത്രി രാജേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.