18 April 2024, Thursday

സംസ്ഥാനത്തെ റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈൻ ബുക്കിംഗ് സംവിധാനം നടപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
തിരുവനന്തപുരം
October 25, 2021 4:36 pm

സംസ്ഥാനത്തെ റസ്റ്റ് ഹൗസുകളിലെ താമസ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നടപ്പാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.നവംബര്‍ ഒന്നുമുതല്‍ ഒാണ്‍ ലൈന്‍ സംവിധാനം നിലവില്‍ വരും.ഏറ്റവും മികച്ച സൗകര്യം അഥിതികള്‍ക്ക് നല്‍കുക എന്നതാണ് വകുപ്പിന്‍റെ ലക്ഷ്യമെന്ന് മന്ത്രി നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടി നല്‍കി.

സംസ്ഥാനത്ത് റസ്റ്റ് ഹൗസുകളുടെ പ്രവര്‍ത്തനം ആധുനിക വത്കരിക്കുന്നതിന്‍റെ ഭാഗമായാണ് ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തി അവയെ നവീകരിക്കാന്‍ തീരുമാനിച്ചത്.തെരഞ്ഞെടുത്ത 25 റസ്റ്റ് ഹൗസുകളെ എല്ലാ സൗകര്യവും ഏര്‍പ്പെടുത്തി നവീകരിക്കും.ഇതിനായി കെ റ്റി ടി സി മാനേജിംഗ് ഡയറക്ടറെ നോഡല്‍ ഓഫീസറായി ചുമതലപെടുത്തിയിട്ടുണ്ടെന്ന് ടൂറിസം മന്ത്രി സഭയില്‍ അറിയിച്ചു.

താമസ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നടപ്പാക്കുന്നുണ്ട്.നവംബര്‍ ഒന്നുമുതലാണ് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നത്.ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച്‌ പരിശീലനം നല്‍കിവരുകയാണ്.

ടൂറിസം വകുപ്പിന് കീ‍ഴില്‍ പ്രവര്‍ത്തിക്കുന്ന ഗസ്റ്റ് ഹൗസുകള്‍,കേരള ഹൗസുകള്‍,യാത്രി നിവാസുകള്‍ എന്നിവിടങ്ങളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും.കെട്ടിടങ്ങളുടെ നിലവാരം മെച്ചപെടുത്തുന്നതിനും നടപടി സ്വീകരിച്ചുവെന്നും മന്ത്രി നിയമ സഭയില്‍ അറിയിച്ചു.ഏറ്റവും മികച്ച സൗകര്യം അഥിതികള്‍ക്ക് നല്‍കുക എന്നതാണ് വകുപ്പിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry : min­is­ter mohammed riyas about online book­ing in pwd rest houses

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.